ഒരുക്കധ്യാനവും സമര്‍പ്പണ പ്രാര്‍ത്ഥനയും

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പ്രാര്‍ത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തില്‍ 2018 മെയ് 18 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 12.30 വരെ പരുമല സെമിനാരി പള്ളിയില്‍ വെച്ച് പെന്തിക്കോസ്തി പെരുനാളിന് മുന്നോടിയായുള്ള ഒരുക്കധ്യാനവും സമര്‍പ്പണ പ്രാര്‍ത്ഥനയും നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസനാധിപന്‍ അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. മലങ്കരസഭാ മാനവശാക്തീകരണ വിഭാഗം ഡയറക്ടര്‍ ഫാ.പി.എ.ഫിലിപ്പ് ധ്യാനപ്രസംഗം നടത്തും. അഖില മലങ്കര പ്രാര്‍ത്ഥനായോഗം ജന. സെക്രട്ടറി ഫാ.ഗീവര്‍ഗീസ് ജോണ്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, ഫാ.ജോണ്‍സണ്‍ കല്ലിട്ടതില്‍, ഫാ.സി.വി.ഉമ്മന്‍, ഡോ.ജേക്കബ് ജോര്‍ജ്ജ്, പ്രൊഫ. ഡോ.ഐസക് തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment