പരിശുദ്ധ ദിദിമോസ് ബാവായുടെ നാലാമത് ഓര്‍മ്മപ്പെരുന്നാള്‍

പത്തനാപുരം താബോര്‍ ദയറായില്‍ 2018 മെയ് 20 മുതല്‍ 26 വരെ തീയതികളില്‍ കൊണ്ടാടുന്നു. സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് നേതൃത്വം നല്‍കും. 20-ന് വൈകുന്നേരം 6.45ന് നടക്കുന്ന സമ്മേളനം അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 21ന് വൈകുന്നേരം 7ന് അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് തിരുമേനി വചനശുശ്രൂഷ നടത്തും. 22ന് 7ന് ഫാ.വര്‍ഗീസ് വര്‍ഗീസ് വചനശുശ്രൂഷ നടത്തും. 23ന് രാവിലെ 10ന് നടക്കുന്ന കുടുംബസംഗമത്തിന് ഡോ.ബിജു ടെറന്‍സ് നേതൃത്വം നല്‍കും. വൈകിട്ട് 7ന് ഫാ.മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ വചനശുശ്രൂഷ നടത്തും. 24ന് വൈകീട്ട് 7ന് ഫാ.ഷിനു കെ.തോമസ് വചനശുശ്രൂഷ നടത്തും. 25ന് വൈകീട്ട് കല്ലുകടവ് കുരിശടിയില്‍നിന്ന് വിശുദ്ധ റാസ, 7.15ന് അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. 26ന് രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം എന്നിവയോടെ പെരുനാള്‍ ശുശ്രൂകള്‍ സമാപിക്കും. സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, ആശ്രമം സുപ്പീരിയര്‍ ഫാ. യൗനാന്‍ ശമുവേല്‍ റമ്പാന്‍, ഫാ.രാജന്‍ മാത്യു എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

Comments

comments

Share This Post

Post Comment