പുന്നത്ര മാര്‍ ദിവന്നാസ്സിയോസിന്റെ ഓര്‍മ്മപ്പെരുനാള്‍ ഇന്നും നാളെയും

മലങ്കര മെത്രാപ്പോലീത്താ പുന്നത്ര ഗീവറുഗീസ് മാര്‍ ദിവന്നാസിയോസിന്റെ 193 – ാമത് ഓര്‍മ്മപ്പെരുനാള്‍ അദ്ദേഹം കബറടങ്ങിയിരിക്കുന്ന കോട്ടയം ചെറിയ പളളി മഹാ ഇടവകയില്‍ മെയ് 18,19 തീയതികളില്‍ കൊണ്ടാടുന്നതാണ്. മെയ് 18. ന് (ഇന്ന്) വൈകിട്ട് 6. മണിയ്ക്ക് സന്ധ്യാ നമസ്‌ക്കാരത്തെ തുടര്‍ന്ന് ഫാ. യൂഹാനോന്‍ ബേബി അനുസ്മരണ പ്രഭാഷണം നടത്തും. നാളെ രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരവും 7.30 ന് വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. അനുസ്മരണ പ്രസംഗം, ആശീര്‍വാദം, കൈമുത്ത്, നേര്‍ച്ച വിളമ്പ് ഇവയ്ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്താ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

 

Comments

comments

Share This Post

Post Comment