പഠനകിറ്റുകളുമായി ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം അട്ടപ്പാടി ഊരുകള്‍ സന്ദര്‍ശിച്ചു

മനാമ: ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്രസമിതിയുടേയും, ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അട്ടപ്പാടി മേഖലയിലെ പട്ടണകല്ല്, മൂലകൊമ്പ് എന്നീ ഊരുകളിലെ ഹയര്‍ സെക്കണ്ടറി ക്ലാസ്സുകള്‍ വരെ പഠിക്കുന്ന 125 കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗ് ഉള്‍പ്പെടെയുള്ള പഠന കിറ്റുകള്‍ വിതരണം ചെയ്തു.
യുവജനപ്രസ്ഥാനം പ്രസിഡന്റ് അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തില്‍, അട്ടപ്പാടി ആശ്രമം സൂപ്പീരിയര്‍ വെരി. റവ. എം. ഡി യൂഹാനോന്‍ റമ്പാന്‍, പ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍ , ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി. തോമസ്, ഫാ. വര്‍ഗീസ് മാത്യു, ബൈബിള്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി റവ. മാത്യു സ്‌കറിയ, ബഹ്‌റിന്‍ യുവജന പ്രസ്ഥാനം ട്രഷറാര്‍ ജേക്കബ് ജോണ്‍, പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍കുമാര്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഏബ്രഹാം എന്നിവര്‍ ഊരുകള്‍ സന്ദര്‍ശിച്ചാണ് പഠനകിറ്റുകള്‍ വിതരണം ചെയ്തത് എന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, പ്രസ്ഥാനം ലെ. വൈസ് പ്രസിഡണ്ട് അജു റ്റി. കോശി, സെക്രട്ടറി ജിനു ചെറിയാന്‍ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment