ഹോളി മാട്രിമോണി പുസ്തകം പ്രകാശനം ചെയ്തു

സഭയിലെ വിശുദ്ധകൂദാശകളെക്കുറിച്ചുള്ള പഠന പരമ്പരയിലെ മൂന്നാമത്തെ കൃതി HOLY MATRIMONY പരിശുദ്ധ സുന്നഹദോസ് സെക്രട്ടറി അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത ഫാ.ഡോ.റെജി മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു. നാഗ്പൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് സെമിനാരിയുടെ നേതൃത്വത്തില്‍ പാമ്പാടി ദയറായില്‍ വെച്ചു നടന്ന നേതൃ സമ്മേളനത്തില്‍ വെച്ചായിരുന്നു ചടങ്ങ് നടന്നത്. സെമിനാരിയുടെ പ്രധാന മേല്‍നോട്ടത്തിലാണ് വിശുദ്ധ കൂദാശകളെ സമഗ്രമായി പരിചയപ്പെടുത്തുന്ന പഠനപരമ്പരകള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നത്.

Comments

comments

Share This Post

Post Comment