മാതൃഭാഷാ പഠനകളരി ‘കിങ്ങിണിക്കൂട്ടം 2018’

കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് മഹാഇടവകയിലെ ആത്മീയ പ്രസ്ഥാനമായ ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ‘കിങ്ങിണിക്കൂട്ടം’ എന്ന പേരില്‍ മാതൃഭാഷാ പഠനകളരി സംഘടിപ്പിക്കുന്നു. ശ്രേഷ്ഠഭാഷാ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെട്ട മലയാളത്തിന്റെ മഹത്വവും, നന്മകളും പ്രവാസി മലയാളത്തിന്റെ ഭാവിതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയെന്ന ലക്ഷ്യത്തോടു കൂടി മെയ് 31 മുതല്‍ ജൂണ്‍ 6 വരെ അബ്ബാസിയ സെന്റ്. ജോര്‍ജ്ജ് ചാപ്പല്‍, സാല്‍മിയ സെന്റ്. മേരീസ് ചാപ്പല്‍ എന്നിവിടങ്ങളിലാണ് പഠനകളരി സംഘടിപ്പിക്കുന്നത്. പഠനകളരിയെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 60069715, 97474649 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Comments

comments

Share This Post

Post Comment