അഭി. ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 11-ാമത് ഓര്‍മ്മപ്പെരുന്നാള്‍

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇടുക്കി ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത അഭി. ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ 11-ാമത് ഓര്‍മ്മപ്പെരുന്നാള്‍ വാകത്താനം വള്ളിക്കാട്ട് ദയറായില്‍ 2018 ജൂണ്‍ 5,6 തീയതികളില്‍ ആചരിക്കുന്നു. പരിശുദ്ധ കാതോലിക്കാ ബാവായും അഭിവന്ദ്യ പിതാക്കന്മാരും പെരുനാളിന് നേതൃത്വം നല്‍കും. 3ന് കൊടിയേറ്റ്, 5ന് 6 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ സന്ധ്യാനമസ്‌കാരം തുടര്‍ന്ന് അനുസ്മരണപ്രസംഗം ഫാ.ജിജിമാത്യു പുല്ലുകാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, സ്നേഹവിരുന്ന്. 6ന് രാവിലെ 7ന് പ്രഭാതനമസ്‌കാരം, 8ന് രിശുദ്ധ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് അനുസ്മരണ പ്രസംഗം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുനാളിന് സമാപനമാകും.

Comments

comments

Share This Post

Post Comment