അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍

പരുമല സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭി. യൂയാക്കിം മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്തയുടെ 93-ാമത് ഓര്‍മ്മപ്പെരുനാള്‍ 2018 ജൂണ്‍ 6ന് പരുമല സെമിനാരിയില്‍ ആചരിക്കുന്നു. രാവിലെ 7.30ന് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ അഭി.ഡോ.സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, അനുസ്മരണ പ്രസംഗം, നേര്‍ച്ചവിളമ്പ് ഇവയോടെ പെരുനാള്‍ ചടങ്ങുകള്‍ സമാപിക്കും. 1858-ല്‍ കണ്ടനാട് കരോട്ടുവീട്ടില്‍ കോരയുടെ പുത്രനായി അഭി.യൂയാക്കിം മാര്‍ ഈവാനിയോസ് ജനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍വെച്ച് പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി അദ്ദേഹത്തിന് വൈദിക പദവി നല്‍കി. പഴയ സെമിനാരിയുടെയും പരുമല സെമിനാരിയുടെയും മാനേജരായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. 1908 ല്‍ അബദുള്ളാ രണ്ടാമന്‍ ബാവ അദ്ദേഹത്തെ റമ്പാനാക്കി. 1913 ഫെബ്രുവരി 9ന് ചെങ്ങന്നൂര്‍ പഴയ സുറിയാനി പള്ളിയില്‍വെച്ച് പരിശുദ്ധ അബ്ദുള്‍ മശിഹാ ബാവ മെത്രാന്‍ സ്ഥാനവും നല്‍കി. തുമ്പമണ്‍, കണ്ടനാട് ഭദ്രാസനങ്ങളുടെ ചുമതല വഹിച്ചിരുന്നു. 1925 ജൂണ്‍ 6ന് പരുമല സെമിനാരിയില്‍ കബറടങ്ങി.

Comments

comments

Share This Post

Post Comment