ബാലസമാജം ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും നടന്നു.

അഖില മലങ്കര ബാലസമാജം അടൂര്‍ -കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും ഏനാത്ത് സെന്റ് കുറിയാക്കോസ് പള്ളിയില്‍ ഇന്ന് നടന്നു. ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപൊലീത്ത സമ്മേളനം ഉത്ഘാടനം ചെയ്തു. റവ.ഫാ.തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാലസമാജം കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ. ബിജു പി. തോമസ് ക്ലാസ്സ് നയിച്ചു. ബാലസമാജം അടൂര്‍ – കടമ്പനാട് ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പ്രൊഫ. ജോര്‍ജ് വര്‍ഗീസ്, സെക്രട്ടറി റവ. ഫാ. ജെറിന്‍ ജോണ്‍, അടൂര്‍ – കടമ്പനാട് ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ റവ. ഫാ. കുര്യന്‍ വര്‍ഗീസ് , ശ്രീ. സന്തോഷ് എം. സാം, ഏനാത്തു ഗ്രൂപ് ഓര്‍ഗനൈസര്‍മാരായ സോജന്‍ റെജി, ലെയ മറിയം സാബു എന്നിവര്‍ പ്രസംഗിച്ചു. ബാലസമാജം ഏനാത്ത് ഗ്രൂപ് അംഗങ്ങള്‍ നടത്തിയ ടാലെന്റ്‌റ് ഹണ്ട് പരിപാടികള്‍ക്ക് മികവേകി.

Comments

comments

Share This Post

Post Comment