പരുമല സെമിനാരി എല്‍.പി.സ്‌കൂളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

പരുമല സെമിനാരി സ്‌കൂളിലെ ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ആദ്യകാല വസതിയില്‍ വെച്ച് സെമിനാരി മാനേജര്‍ റവ. ഫാ.എം.സി.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷിബു വര്‍ഗീസ് വൃക്ഷത്തൈ വിതരണം ചെയ്തു.ബ്രദര്‍ ജിജോ കുട്ടികള്‍ക്ക് പരിസ്ഥിതി ദിന ക്ലാസ്സ് എടുത്തു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡന്റ്.ശ്രീ.പി.റ്റി.തോമസ് പീടികയില്‍, സെക്രട്ടറി ശ്രീ.കെ .എ .കരീം എന്നിവര്‍ പ്രസംഗിച്ചു.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.അലക്സാണ്ടര്‍.പി.ജോര്‍ജ് കുട്ടികള്‍ക്ക് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശ്രീ. ഷിജോ ബേബി (അധ്യാപകന്‍) യോഗത്തിന് നന്ദി അറിയിച്ചു

Comments

comments

Share This Post

Post Comment