ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് സണ്‍ഡേ സ്‌കൂള്‍ മത്സരങ്ങള്‍ കോര്‍ക്കില്‍

അയര്‍ലന്‍ഡ്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ-യൂറോപ്പ്-ആ ഫ്രിക്ക ഭദ്രാസനത്തിലെ അയര്‍ലന്‍ഡ് റീജിയണ്‍ സണ്‍ഡേസ്‌കൂള്‍ ഡിസ്ട്രിക്ട് തല മത്സരങ്ങള്‍ 2018 ജൂണ്‍ 23 ശനിയാഴ്ച്ച കോര്‍ക്ക് ഹോളി ട്രിനിറ്റി ഇടവകയില്‍ വച്ച് നടത്തപ്പെടുന്നു.

ശനിയാഴ്ച രാവിലെ 08:30 ന് വി.കുര്‍ബാന,10:30 ന് രെജിസ്‌ട്രേഷന്‍ തുടര്‍ന്ന്11:00 മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. അയര്‍ലന്‍ഡിലും, നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലുമുള്ള എല്ലാ സണ്‍ഡേസ്‌കൂളുകളില്‍ നിന്നും,യൂണിറ്റ് തല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ കുട്ടികളാണ് ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ റവ .ഫാ .എല്‍ദോ വര്‍ഗീസ് (സണ്‍ഡേസ്‌കൂള്‍ റീജിയണല്‍ വൈസ് പ്രസിഡന്റ്), റവ .ഫാ .സഖറിയാ ജോര്‍ജ് (വികാരി, ഹോളി ട്രിനിറ്റി ചര്‍ച്, കോര്‍ക്ക്), ജോണ്‍ മാത്യു (സണ്‍ഡേസ്‌കൂള്‍ റീജിയണല്‍ അസ്സോസ്സിയേറ്റ് കോഡിനേറ്റര്‍), ബിജോയി വറുഗീസ് (ഹെഡ്മാസ്റ്റര്‍, ഹോളി ട്രിനിറ്റി ചര്‍ച്, കോര്‍ക്ക്) എന്നിവരുടെ നേതൃത്വത്തില്‍ നടന്നു വരുന്നു.

മത്സരങ്ങള്‍ നടത്തുന്നത് കോര്‍ക്ക് ഗ്ലാന്‍മായറിനു സമീപമുള്ള Gaelscoil Ui Drisceoil സ്‌കൂളില്‍ വച്ചാണ്.

Venue Address: Gaelscoil Ui Drisceoil, 2 Church Hill, Dunkettle, Glanmire, Co.Cork. EirCode:T45 YW10

കൂടുതല്‍ വിവരങ്ങള്‍ക്ക്:

0871425844 (Fr.Eldo Varghese)
0871331189 (John Mathew)
0894666940 (Bijoy Varghese)

 

Comments

comments

Share This Post

Post Comment