യുവജനപ്രസ്ഥാനം പ്രവര്‍ത്തനോദ്ഘാടനം

ചെങ്ങന്നൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനത്തിന്റെ 2018-19 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ. അജി. കെ. തോമസ് നിര്‍വ്വഹിച്ചു.ഇടവക വികാരി ഫാ. കുര്യന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.യുവജനപ്രസ്ഥാനത്തിന്റെ കര്‍മ്മപദ്ധതിയായ ‘തണല്‍’ എന്ന ജീവകാരുണ്യ പദ്ധതിയുടെ തുടക്കം കുറിച്ചു കൊണ്ട് ഫാ. അജി. കെ. തോമസ് സെക്രട്ടറി മെല്‍വിന്‍ ജോണ്‍ മാത്യുവിന് ലോഗോ കൈമാറി പ്രകാശനം ചെയ്തു . പ്രസ്ഥാനത്തിന്റെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായി വൃക്ഷത്തെ വിതരണം ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ തിരുവല്ല സെന്റര്‍ ചെയര്‍മാന്‍ ജോണ്‍ ഫിലിപ്പ് വൈസ്പ്രസിഡന്റ് ജിജി കാടുവെട്ടൂരിന് നല്‍കി നിര്‍വ്വഹിച്ചു. ശെമ്മാശ്ശന്‍ ഒബിന്‍ ജോസഫ്, ഇടവക ട്രസ്റ്റി ഒ. ജി. അലക്‌സാണ്ടര്‍, ഇടവക സെക്രട്ടറി ദാനിയേല്‍ ജോര്‍ജ്, സന്തോഷ് റ്റി. കോശി, ജേക്കബ് ജോണ്‍,ട്രഷറര്‍ സിജോ സ്‌കറിയ,ജോ. സെക്രട്ടറി ലുദിയ അലക്‌സ് എന്നിവരും പ്രസംഗിച്ചു.

 

Comments

comments

Share This Post

Post Comment