വി.പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാള്‍ സമാപിച്ചു

പരുമല സെമിനാരിപള്ളിയുടെ കാവല്‍പിതാക്കന്മാരായ വി.പത്രോസ് വി.പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുനാളിന് സമാപനം. ഇന്നലെ സന്ധ്യാനമസ്‌കാരത്തിനുശേഷം നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത സന്ദേശം നല്‍കി. തുടര്‍ന്ന് പടിഞ്ഞാറേ കുരിശടിയിലേക്ക് ഭക്തിനിര്‍ഭരമായ പ്രദക്ഷിണവും തുടര്‍ന്ന് ശ്ലൈഹികവാഴ്വും നടന്നു. ഇന്ന് വി.മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് വടക്കേ കുരിശടിയിലേക്ക് പ്രദക്ഷിണം നടത്തി. ശ്ലൈഹികവാഴ്വിനുശേഷം വിശ്വാസികളേവര്‍ക്കും നേര്‍ച്ചവിളമ്പും ക്രമീകരിച്ചിരുന്നു. പെരുനാളിന്റെ ക്രമീകരണങ്ങള്‍ക്ക് പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് നേതൃത്വം നല്‍കി.

 

Comments

comments

Share This Post

Post Comment