ജൂലൈ 8 മിഷന്‍ സണ്‍ഡേ

ജൂലൈ 8 ഞായര്‍ നടക്കുന്ന മിഷന്‍ സണ്‍ഡേ ആചരണം വിജയിപ്പിക്കണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. ക്രിസ്തീയ സാക്ഷ്യ നിര്‍വ്വഹണത്തിന്റെ ഭാഗമായി കുഷ്ഠരോഗികള്‍, എയ്ഡ്‌സ് രോഗികള്‍, അവരുടെ മക്കള്‍, കാന്‍സര്‍ രോഗികള്‍, അനാഥര്‍, വൃദ്ധര്‍, സമൂഹത്തില്‍ നിന്ന് പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ക്ക് സാന്ത്വന സ്പര്‍ശമായി അനേക മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നെയ്യാറ്റികര, വെളളൂര്‍, യാച്ചാരം, പൂനെ, കലഹണ്ടി, ഇറ്റാര്‍സി, ഭിലായ്, മക്കോഡിയ, കുണിഗല്‍ മുതലായ കേന്ദ്രങ്ങളില്‍ മിഷന്‍ ബോര്‍ഡിന്റെ ആഭിമുഖ്യത്തിലുളള സേവനാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മിഷന്‍ ബോര്‍ഡിനും പ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും ധനസമാഹരണം നടത്തുന്നതിനും സഭാംഗങ്ങള്‍ സഹകരിക്കണമെന്നും സംഭാവന മിഷന്‍ ബോര്‍ഡ് പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ പേര്‍ക്ക് സെന്റ് പോള്‍സ് മിഷന്‍ സെന്റര്‍, തട്ടാരമ്പലം പി.ഓ, മാവേലിക്കര- 690103 എന്ന വിലാസത്തില്‍ അയച്ചു കൊടുക്കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍ദ്ദേശിച്ചിട്ടുണ്ട്

Comments

comments

Share This Post

Post Comment