ബാലസമാജം കേന്ദ്ര കലാമത്സരം

കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം കലാമത്സരം ജൂലൈ 14-ന് ശനിയാഴ്ച രാവിലെ 9.30 മുതല്‍ രണ്ട് സോണുകളിലായി നടത്തപ്പെടും. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ സൗത്ത് സോണ്‍ കലാമേള തിരുവല്ല എം.ജി.എം സ്‌കൂളില്‍ വച്ച് ബാലസമാജം കേന്ദ്ര പ്രസിഡന്റ് അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായും കോട്ടയം മുതല്‍ ബത്തേരി വരെയുളള 10 ഭദ്രാസനങ്ങള്‍ ഉള്‍ക്കൊളളുന്നതായ നോര്‍ത്ത് സോണ്‍ കലാമേള കൊരട്ടി സീയോന്‍ അരമനയില്‍ വച്ച് അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. സബ്ബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ആക്ഷന്‍ സോങ്, ബൈബിള്‍ കഥാകഥനം, കളറിങ്, സുറിയാനി ലളിത ഗാനം, പ്രസംഗം, ബൈബിള്‍ കഥാ രചന, വാട്ടര്‍ കളര്‍, ഗ്രൂപ്പ് സോങ്, ബൈബിള്‍ കഥാപ്രസംഗം, ഉപന്യാസം, പെന്‍സില്‍ ഡ്രോയിങ് എന്നീ വിഷയങ്ങള്‍ക്ക് ഭദ്രാസന തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ കലാ മത്സരത്തില്‍ പങ്കെടുക്കും. ക്വിസ് മത്സരത്തിന് ഒന്നാം സ്ഥാനം നേടിയ ടീമിന് മാത്രം പങ്കെടുക്കാവുന്നതാണ്. ഒരു ടീമില്‍ മൂന്ന് അംഗങ്ങളില്‍ കൂടുതല്‍ പാടില്ലാത്തതാകുന്നു. മത്സരാര്‍ത്ഥികള്‍ പ്രായം തെളിയിക്കുന്നതിന് വികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം. രജിസ്റ്റര്‍ ചെയ്ത യൂണിറ്റുകളിലെ കുട്ടികള്‍ക്കു മാത്രമേ മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ അനുവാദം ഉണ്ടായിരിക്കുകയുളളൂ. ജനറല്‍ സെക്രട്ടറി റവ.ഫാ.ജിത്തു തോമസ്, ജോയിന്റ് സെക്രട്ടറിമാരായ ശ്രീ.ലിപിന്‍ പുന്നന്‍, ശ്രീമതി ലിസ്സി അലക്സ്, ട്രഷറര്‍ ശ്രീ.ജേക്കബ് ജോര്‍ജ്ജ് എന്നിവരോടൊപ്പം ഭദ്രാസന ജനറല്‍ സെക്രട്ടറിമാര്‍ ജോയിന്റ് സെക്രട്ടറിമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ കമ്മറ്റികള്‍ ചേര്‍ന്ന് കലാമേളയ്ക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നതായി കേന്ദ്ര വൈസ് പ്രസിഡന്റ് റവ.ഫാ.ബിജു പി.തോമസ് അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *