കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു

മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ 4 വൈദീകര്‍ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു
ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകരായ റെവ.ഫാ സഖറിയ പനക്കാമറ്റം, റവ.ഫാ.കെ.എസ്.ശാമുവേല്‍ കുറ്റിക്കാട്ട് ,റെവ.ഫാ തോമസ് തെക്കില്‍,റെവ.ഫാ മാത്യു തോമസ് എന്നിവരാണ്
പൗരോഹിത്യ ശുശ്രൂഷയുടെ അടുത്ത പടിയായ കോര്‍ എപ്പിസ്‌കോപ്പ പദവിയിലേക്ക് ഉയര്‍ത്തപെടുന്നത്.. ചെ
ങ്ങന്നൂര്‍ ബഥേല്‍ അരമനചാപ്പലില്‍വെച്ച് ജൂലൈമാസം 13-ന്ന് വെള്ളിയാഴ്ച രാവിലെ 6 മണിക്ക് ഭദ്രാസന മെത്രാപ്പോലീത്ത അഭി.തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയും, സഹായ മെത്രാപ്പോലീത്ത അഭി.ഡോ.മാത്യുസ് മാര്‍ തീമോത്തിയോസ് തിരുമേനിയും ശുശ്രൂഷ കള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും .. അഭിനവ കോര്‍ എപ്പിസ്‌കോപ്പ മാര്‍ക്ക് പ്രാര്‍ത്ഥന പൂര്‍ണ്ണമായ ആശംസകള്‍

Comments

comments

Share This Post

Post Comment