യുകെ ഓര്‍ത്തഡോക്‌സ് ഫാമിലി കോണ്‍ഫറന്‍സ് ഓഗസ്റ്റ് 24 മുതല്‍ 26 വരെ

മലങ്കര ഓര്‍ത്തഡോക്‌സ് സഭ യു.കെ.യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 24 മുതല്‍ 26 വരെ (വെള്ളി, ശനി, ഞായര്‍)യോര്‍ക്കില്‍ നടത്തുന്ന (യോര്‍ക്ക്) ഫാമിലി യൂത്ത് കിഡ്‌സ് കോണ്‍ഫറന്‍സിന്റെ ഇടവക കേന്ദ്രീകരിച്ചു കൊണ്ടുള്ള പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന സെക്രട്ടറിയും ഫാമിലി കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറുമായ റവ. ഫാ. ഹാപ്പി ജേക്കബ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന പ്രതിനിധി റ്റോജി തരകന്‍ ട്രസ്റ്റി ബിനോയ് മാത്യു, ട്രസ്റ്റി ലിറ്റോ ടൈറ്റസ് എന്നിവര്‍ക്ക് ആദ്യ അപേക്ഷ ഫാറം വിതരണം ചെയ്തു.

അബര്‍ഡീന്‍ സെന്റ് തോമസ് ലിവര്‍പൂള്‍ സെന്റ് തോമസ് പള്ളികളില്‍ ഇടവക വികാരിയും ഭദ്രാസന കൗണ്‍സിലറുമായറവ. ഫാ. എല്‍ദോ പി. വര്‍ഗീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് യഥാക്രമം ഭദ്രാസന പ്രതിനിധി റോബിന്‍ മാത്യു, ഇടവക സെക്രട്ടറി സജി തോമസ്, ഷിനോജ് ചെറുവത്തൂര്‍ എന്നിവര്‍ക്കും ലിവര്‍പൂള്‍ പള്ളി ഭദ്രാസന പ്രതിനിധി അനില്‍ ജോര്‍ജ്, സെക്രട്ടറി സുനില്‍ മാത്യു ട്രസ്റ്റി കുര്യന്‍ വര്‍ക്കി എന്നിവര്‍ക്ക്  വിതരണം ചെയ്തു.

ബ്രിസ്റ്റോള്‍ സെന്റ് മേരീസ് പള്ളിയില്‍ ഭദ്രാസന കൗണ്‍സിലര്‍ റവ. ഫാ. മാത്യൂസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തുകൊണ്ട് ഭദ്രാസന പ്രതിനിധി റോജന്‍ തോമസ് നിരണം, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി വിനോദ് വല്ല്യത്ത് തുടങ്ങി മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, ആദ്ധ്യാത്മിക സംഘടനാ ഭാരവാഹികള്‍ എന്നിവര്‍ക്ക് അപേക്ഷാ ഫോം വിതരണം ചെയ്തു.

സൗത്തെന്‍ഡ് ഓണ്‍ സി സെന്റ് ഗ്രീഗോറിയോസ് പള്ളിയില്‍ ചേര്‍ന്ന യോഗത്തില്‍ മര്‍ത്തമറിയം വനിതാ സമാജം ഭദ്രാസന ഉപാധ്യക്ഷനും ഇടവക വികാരിയുമായ റവ. ഫാ. ജോണ്‍ വര്‍ഗീസ് മണ്ണഞ്ചേരി ഭദ്രാസന പ്രതിനിധി സണ്ണി ഏബ്രഹാമിന് ആദ്യ അപേക്ഷ ഫോം നല്‍കികൊണ്ട് പ്രവര്‍ത്തനോദ്ഘാടനവും നിര്‍വ്വഹിച്ചു.  Photos

Comments

comments

Share This Post

Post Comment