മലങ്കര സഭയ്ക്ക് ഒരു പൊൻതൂവൽ കൂടി


വടക്കൻ പ്രദേശങ്ങളിലെ മാർ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിലുള്ള ആദ്യ പുണ്യ ദേവാലയമാണ് ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പഴയ പള്ളി. ചേലക്കരയിലേയും സമീപ പ്രദേശങ്ങളിലേയും നാനാജാതി മതസ്ഥർക്കുള്ള വിശ്വാസത്തിനും ദേവാലയത്തിന്റെ പാരമ്പര്യത്തോളം പഴക്കമുണ്ട്
ടിപ്പു സുൽത്താന്റെ പടയോട്ടകാലത്ത് കുന്ദംകുളത്ത് നിന്ന് കുടിയേറി പാർത്ത സുറിയാനി ക്രിസ്ത്യാനികൾ ആരാധിക്കാനും മറ്റും ആശ്രയിച്ചിരുന്നത് ആർത്താറ്റ് പള്ളിയെ ആയിരുന്നു, ചേലക്കരക്കാരുടെ പ്രയാസം മനസ്സിലാക്കിയ ആർത്താറ്റ് പള്ളിക്കാർ അവിടുത്തെ കൈക്കാരന്മാരായിരുന്ന കോലാടി വടക്കൂട്ട് ഇട്ടൂപ്പ് താവു, ചെറുവത്തൂർ പാത്തുമകൻ മാത്തു എന്നിവരുടെ നേതൃത്വത്തിൽ കൊല്ലവർക്ഷം 1036 ൽ പള്ളിക്ക് സ്ഥലം വാങ്ങുകയും താന്നിക്കൽ കുഞ്ഞുവറീത് ചാക്കപ്പനും കുന്നംകുളം പനയ്ക്കൽ ഇയ്യപ്പൻ തുടങ്ങിയവരും പള്ളി പണിയുന്നതിന് നേതൃത്ത്വം വഹിക്കുകയും പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ പള്ളി സ്ഥാപിക്കുകയും ചെയ്തു I865 ൽ പുലിക്കോട്ടിൽ ദിവന്നാസിയോസ് തിരുമേനി വിശുദ്ധ കുരിയാക്കോസ് സഹദായുടെ തിരുശേഷിപ്പ് സ്ഥാപിച്ചു 1896 ഡിസംബർ 4 നു പരിശുദ്ധ പരുമല മാരശീഗോറിയോസ് കൊച്ചു തിരുമേനി ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു

Comments

comments

Share This Post

Post Comment