സ്ഥാനാരോഹണ ശുശ്രൂഷയില്‍ പ്രാര്‍ത്ഥനാ നിര്‍ഭരരായി വിശ്വാസികള്‍

ചെങ്ങന്നൂര്‍: ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ നാല് വൈദികര്‍ക്ക് നല്കിയ കോര്‍ എപ്പിസ്‌ക്കോപ്പാ സ്ഥാനാരോഹണ ശുശ്രൂഷയില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാനിര്‍ഭരരായി പങ്കുചേര്‍ന്നു.സ്ഥാനാരോഹിതരായ വൈദികര്‍ സ്ഥാനത്തിന് യോഗ്യര്‍ എന്നര്‍ത്ഥമുള്ള ‘ഓക്‌സിയോസ്’എന്ന് വിശ്വാസികള്‍ ഉറക്കെ പ്രഖ്യാപിച്ചു. രാവിലെ ബഥേല്‍ അരമനയില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷകള്‍ക്ക് അഭി. തോമസ് മാര്‍ അത്താനാസിയോസ്, ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ്, ഡോ.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നീ മെത്രാപ്പൊലീത്താമാര്‍ സഹകാര്‍മ്മികരായിരുന്നു. സഭയിലെ നിരവധി കോര്‍ എപ്പിസ്‌കോപ്പാമാര്‍,റമ്പാന്‍മാര്‍,വൈദികര്‍, കന്യാസ്ത്രീകള്‍, വിശ്വാസി സമൂഹം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.തുടര്‍ന്ന് നടന്ന അനുമോദന യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കല്‍,സജി ചെറിയാന്‍ എം.എല്‍.എ, പത്മശ്രീ.ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ഫാ.രാജന്‍ വര്‍ഗ്ഗീസ്, ഫാ. വര്‍ഗീസ് മാത്യു , ഫാ. വില്‍സണ്‍ ശങ്കരത്തില്‍,ഫാ.എബി ഫിലിപ്പ് വര്‍ഗീസ്, ഫാ.ബിനു തോമസ്, ഫാ.വി.എം.മാത്യു, മുന്‍ എം. പി. തോമസ് കുതിരവട്ടം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.

Comments

comments

Share This Post

Post Comment