കുവൈറ്റ് കുടുംബസംഗമം നടത്തി.

കുവൈറ്റ് : കുവൈറ്റ് ഓര്‍ത്തഡോക്‌സ് കുടുംബസംഗമത്തിന്റെ ഉത്ഘാടനം പൗരസ്ത്യ കാതോലിക്കായും മലങ്കരമെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു.കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ ജൂലൈ 10-ന് പാത്താമുട്ടം സ്‌തേഫാനോസ് മാര്‍ തിയഡോഷ്യസ് മെമ്മോറിയല്‍ മിഷന്‍ സെന്ററില്‍ നടന്ന 4-?ാമത് സംഗമത്തില്‍ ‘ദൈവരാജ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഇടവകകളുടെ പങ്ക്’ എന്ന വിഷയത്തില്‍ മലങ്കര സഭാ ഗുരുരത്‌നം ഫാ. ഡോ. ടി.ജെ. ജോഷ്വാ, ജിജി തോംസണ്‍ ഐ.എ.എസ്. എന്നിവര്‍ പ്രഭാഷണം നടത്തി.കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ച സംഗമത്തില്‍ സെന്റ് തോമസ് മിഷന്‍ കുവൈറ്റ് സോണ്‍ കോര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം സ്വാഗതവും സെന്റ് തോമസ് മിഷന്‍ ഡയറക്ടര്‍ ഫാ. ഡോ. എബ്രഹാം ഉമ്മന്‍ നന്ദിയും പ്രകാശിപ്പിച്ചു. സെന്റ് തോമസ് മിഷന്‍ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളേയും പുതിയ പദ്ധതികളെയും സംബന്ധിച്ച റിപ്പോര്‍ട്ട് ജോര്‍ജ്ജി പുന്നനും ഓര്‍ത്തഡോക്‌സ് സംഗമത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് മത്തായി റ്റി. വര്‍ഗീസും അവതരിപ്പിച്ചു.കുവൈറ്റിലെ വിവിധ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ മുന്‍ വികാരിമാരും, പ്രവാസജീവിതം മതിയാക്കി നാട്ടില്‍ സ്ഥിരതാമസമാക്കിയവരും, വേനല്‍ അവധിക്കാലം ചെലവഴിക്കാന്‍ നാട്ടിലെത്തിയ ഇടവകാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

Comments

comments

Share This Post

Post Comment