ചേലക്കര പള്ളി മലങ്കര സഭക്ക് സ്വന്തം

ബഹു: കോടതി വിധിയിലൂടെ ചേലക്കര പള്ളി ഇനി എന്നെന്നേക്കുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭക്ക് സ്വന്തം .ഇന്ന് ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ 7.30 വരെ സന്ധ്യ നമസ്‌കാരവും നാളെ ഞായറാഴ്ച രാവിലെ 7.30 ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ധീര വൈദികന്‍ ഐസക്ക് അച്ചന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.ഇന്ന് വൈകുന്നേരം 5 മുതല്‍ 7.30 വരെയും നാളെ 7.30 മുതല്‍ 12.30 വരെയും ചേലക്കര പള്ളിക്കും ബഹു: വൈദീകര്‍ക്കും വിശ്വാസികള്‍ക്കും സംരക്ഷണം നല്‍കണമെന്ന് ആഭ്യന്തര വകുപ്പിന് ( ഉന്നത പോലീസ് അധികാരികള്‍ ) കോടതി നിര്‍ദ്ദേശം നല്‍കി,തുടന്നുള്ള എല്ലാ ആവശ്യങ്ങള്‍ക്കും ഓര്‍ത്തഡോക്സ് വിഭാഗത്തിന്
മാത്രം പള്ളി തുറന്നു തരുവാനും ബഹു: കോടതി ഉത്തരവായി.ഏതൊരു വിശ്വാസിക്കും ചേലക്കര പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കുന്നതിന് യാതൊരു തടസവും ഉണ്ടായിരിക്കുന്നതല്ല എന്ന് നേത്യത്വവും അറിയിച്ചു

Comments

comments

Share This Post

Post Comment