അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കരുത്

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചും നിയമനിഷേധം  നടത്തിയും ക്രമസമാധാന നില തകരാറിലാക്കി അരാജകത്വം സൃഷ്ടിക്കാനും സഭയുടെ പള്ളികളില് യാക്കോബായ നേതൃത്വം നടത്തുന്ന ശ്രമം അപകടകരമാണെന്നും അത് അനുവദിക്കാനാവില്ലായെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സഭാ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ പറഞ്ഞു.
കുന്നംകുളം ഭദ്രാസനത്തില്‍പെട്ട ചേലക്കര സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സംബന്ധിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകുലമായ കോടതി വിധികളും വിധിനടപ്പിലാക്കണമെന്ന കോടതി ഉത്തരവും ലംഘിച്ച് കേരളത്തിലെ മുഴുവന്‍ പോലിസു വന്നാലും
വകവയ്ക്കില്ലയെന്ന് വെല്ലുവിളിക്കുന്ന യാക്കോബായ നേതൃത്വത്തിന്റെ നിലപാട് അപലപനീയമാണ്. നിയമം അനുസരിക്കുന്നവരെയും അനുസരിക്കാത്തവരെയും ഒരുപോലെ കാണുകയും നിയമനിഷേധികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്ന അധികാരികളുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. റവന്യൂ – പോലീസ് അധികൃതര്‍  നിയമലംഘനത്തിന് ഒത്താശ ചെയ്യുകയാണ് .കോടതിവിധി നടപ്പിലാക്കാന്‍ ബാദ്ധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങി കൃത്യവിലോപം കാട്ടിയാല് അവര്‍ കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്ന് ഓര്‍മ്മിപ്പിക്കുകയാണ്.
അങ്കമാലി ഭദ്രാസനത്തില്‍പെട്ട കോതമംഗലം മാര്‍ത്തോമ്മന്‍ ചെറിയ പള്ളി സംബന്ധിച്ച ഉണ്ടായ കോടതിവിധി സ്വാഗതം ചെയ്യുന്നു. അവിടെ ജനങ്ങളെ ഇളക്കിവിട്ട് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള യാക്കോബായ നേതൃത്വത്തിന്റ് ശ്രമം ഫലിക്കുകയില്ല. 1934-ലെ സഭാ ഭരണഘടനയനുസരിച്ചാണ് ആ പള്ളിയും ഭരിക്കപ്പെടേണ്ടതെന്നും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത അഭി.യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത നിയമിച്ച വികാരി ഫാ. അഡ്വ.തോമസ് പോള്‍ റമ്പാന് ഭരണചുമതല കൈമാറണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
.ചേലക്കരയിലും കോതമംഗലത്തും,എത്രയും വേഗംകോടതിവിധി നടപ്പിലാക്കി സര്ക്കാര് തങ്ങളുടെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞു മാറുകയില്ലെന്നു പ്രതീക്ഷിക്കുന്നതായി അഡ്വക്കേറ്റ് ബിജു ഉമ്മന്‍ പ്രസ്താവിച്ചു.

Comments

comments

Share This Post

Post Comment