മെഴ്സിഡസ് ബെന്‍സ് യോഹന്നാന്‍ സ്‌കറിയക്ക്

ന്യൂയോര്‍ക്ക്: വിശ്വാസികള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന റാഫിള്‍ നറുക്കെടുപ്പിന്റെ ഫലം പുറത്തു വന്നു. ഒന്നാം സമ്മാനമായി നിശ്ചയിച്ചിരുന്ന പുതുപുത്തന്‍ ഓട്ടോമാറ്റിക്ക് മെഴ്സിഡസ് ബെന്‍സ് ജി.എല്‍.എ 250 എസ്.യു.വി യോഹന്നാന്‍ സ്‌കറിയയ്ക്ക്. ന്യൂയോര്‍ക്ക് ഫ്രാങ്ക്‌ളിന്‍ സ്‌ക്വയര്‍ സെന്റ് ബേസില്‍ ഇടവകാംഗമാണ് യോഹന്നാന്‍. 2907 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം ലഭിച്ചത്. ജൂലൈ 18 മുതല്‍ 21 വരെ പെന്‍സില്‍വേനിയയിലെ കലഹാരി റിസോര്‍ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ മലങ്കര ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സിന്റെ മൂന്നാം ദിനമാണ് റാഫിള്‍ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പിന്റെ ഫലമറിയാനായി നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പിലായിരുന്നു പങ്കാളികള്‍. ഫാമിലി കോണ്‍ഫറന്‍സിന്റെ ധനശേഖരണാര്‍ത്ഥമാണ് റാഫിള്‍ നറുക്കെടുപ്പു നടത്തിയത്. കോണ്‍ഫറന്‍സിനോടനുബന്ധിച്ചു നടത്തിയ ഘോഷയാത്രയിലും അലംകൃതമായി അവതരിപ്പിച്ച ബെന്‍സ് എസ്.യു.വി. ആയിരുന്നു താരം. രണ്ടാം സമ്മാനമായ 40 ഗ്രാം സ്വര്‍ണ്ണം വീതം ബ്ലെസ്സന്റ് തോമസിനും ഡിനു ജോണിനും ലഭിച്ചു. 2896, 1863 എന്നീ ടിക്കറ്റുകള്‍ക്കായിരുന്നു രണ്ടാം സമ്മാനം. ന്യൂയോര്‍ക്ക് സെന്റ് ടെക്ല ഓര്‍ത്തഡോക്സ് മിഷന്‍ ഇടവകാംഗമാണ് ബ്ലെസന്റ്. കണക്ടിക്കട്ട് സെന്റ് തോമസ് ഇടവകാംഗമാണ് ഡിനു ജോണ്‍. ഏറ്റവും പുതിയ ഐ ഫോണ്‍ എക്സ് ആയിരുന്നു മൂന്നാം സമ്മാനമായി നിശ്ചയിച്ചിരുന്നത്. ഇതു മൂന്നു പേര്‍ക്ക് ലഭിച്ചു. പോള്‍ മാവേലി (സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക, ഫിലഡല്‍ഫിയ), സാജു ജേക്കബ് (സെന്റ് ജോണ്‍സ് ഓറഞ്ച്ബര്‍ഗ്, ന്യൂയോര്‍ക്ക്), എബ്രഹാം പോത്തന്‍ (സെന്റ് മേരീസ്, സഫേണ്‍, ന്യൂയോര്‍ക്ക്) എന്നിവര്‍ക്കാണ് മൂന്നാം സമ്മാനം നേടിയത്. 1424, 2914, 2152 എന്നീ ടിക്കറ്റുകളാണ് ഐ ഫോണ്‍ എക്സിന് അര്‍ഹരായത്. കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ വച്ച് നറുക്കെടുപ്പ് വിജയികള്‍ക്കു സമ്മാനം വിതരണം ചെയ്തു. റാഫിള്‍ നറുക്കെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ റവ.ഡോ. വറുഗീസ് എം. ഡാനിയല്‍ നന്ദി പറഞ്ഞു.

Report : George Thumpayil USA

Comments

comments

Share This Post

Post Comment