അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ ജന്മദിനം ആഘോഷിച്ചു.

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും തുമ്പമണ്‍ ഭദ്രാസനാധിപനും സഭയുടെ പരിസ്ഥിതി കമ്മീഷന് പ്രസിഡന്റുമായ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ ജന്മദിനം പരുമല സെമിനാരിയില്‍ ആഘോഷിച്ചു. രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനക്ക് അഭി. മെത്രാപ്പോലീത്താ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന ജന്മദിനാഘോഷ ചടങ്ങില്‍ പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, അസി. മാനേജര്‍ വന്ദ്യ. കെ വി ജോസഫ് റമ്പാന്‍, വന്ദ്യ. എ. ജെ. ജോസഫ് റമ്പാന്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.                  അഭിവന്ദ്യ പിതാവിന് പരുമല സെമിനാരിയുടെയും ഗ്രിഗോറിയന്‍ ടി. വിയുടെയും പ്രാര്‍ത്ഥനാപൂര്‍വ്വമായ ജന്മദിനാശംസകള്‍

Comments

comments

Share This Post

Post Comment