കരുതലിന്റെ കരസ്പര്ശവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനം

നാടിന് ഒരു ദുരന്തം വരുമ്പോള്‍ എല്ലാം സര്‍ക്കാര്‍ ചെയ്യട്ടെ എന്ന ചിന്ത തെറ്റാണ് എന്നും, പരസ്പരം കരുതുവാനും, സഹായിക്കുവാനും നമുക്ക് കടമ ഉണ്ടെന്നും അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു..
വെള്ളപ്പൊക്കത്തിന്റെ കെടുത്തിയില്‍ ദുരിതം അനുഭവിക്കുന്ന മാന്നാര്‍ പാവുക്കര കോളനിയിലെ കുടുംബങ്ങള്‍ക്ക് ചെങ്ങന്നൂര്‍ ഭദ്രാസന സുവിശേഷ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന യുവജന പ്രേസ്ഥാനത്തിന്റെയും, മര്‍ത്ത മറിയ സമജത്തിന്റെയും സഹകരണത്തില്‍ നടത്തിയ സഹായ കിറ്റ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അഭി.പിതാവ്.. ഈ കരുതലിന്റെ സുവിശേഷം ആണ് ഓര്‍ത്തോഡോസ് സഭയുടേതെന്നും, ചെങ്ങന്നൂര്‍ ഭദ്രാസനം അതില്‍ എക്കാലവും മുമ്പില്‍ ഉണ്ടാവും എന്നും മെത്രപ്പോലീത്ത കൂട്ടി ചേര്‍ത്തു… ഭദ്രാസന സെക്രട്ടറി റവ ഫാ മാത്യു എബ്രഹാം കാരക്കല്‍ സുവിശേഷ സംഘം വൈസ് പ്രസിഡന്റ് റവ ഫാ ഡോ ഫിലിക്സ് യോഹന്നാന്‍, കുട്ടമ്പേരൂര്‍ സെന്റ്.മേരിസ് ഇടവക വികാരി റവ.ഫാ എബ്രഹാം കോശി കുന്നുംപുറത്ത്, സുവിശേഷ സംഘം സെക്രട്ടറി ശ്രീ.ജേക്കബ് ഉമ്മന്‍, ഭദ്രാസന PRO ശ്രീ.സജി പട്ടര്മഠം, യുവജന പ്രേസ്ഥാനം സെക്രട്ടറി ജോബിന്‍ ജോര്‍ജ്, പഞ്ചായത്ത് മെമ്പറുമാര്‍ ആത്മീയ പ്രസ്ഥാനം പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു

Comments

comments

Share This Post

Post Comment