പദയാത്ര സുവര്‍ണ്ണ ജൂബിലി ആദ്യ ഭവനത്തിന്റെ കൂദാശ നടത്തപ്പെട്ടു

മലങ്കര സഭയില്‍ ആദ്യമായി ഒരു പരുമല പദയാത്രക്ക് രൂപം നല്‍കിയ , കൈപ്പട്ടൂര്‍ സെന്റ് ഇഗ്‌നേഷ്യസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയിലെ സെന്റ് ജോര്‍ജസ് യുവജനപ്രസ്ഥാനതിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന പരുമല പദയാത്രയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിര്‍മിച്ച് നല്‍ക്കിയ ആദ്യ ഭവനത്തിന്റെ കൂദാശാ കര്‍മ്മം ജൂലൈ 29ത് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടത്തപ്പെട്ടു…. കൈപ്പട്ടൂര്‍ മഹാ ഇടവക വികാരി റവ.ഫാ. പി ജെ ജോസഫ് , സഹ വികാരി റവ. ഫാ. ലിജു യോഹന്നാന്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു.. ജൂബിലി കമ്മിറ്റി കണ്‍വീനര്‍ നൈനു കെ ജോണ് , സെക്രട്ടറി മോന്‍സി തോമസ് , ഭവന നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ റ്റിറ്റു വി ഫിലിപ് എന്നിവര്‍ നേതൃത്വം നല്‍കി . ഇടവക ഭരണസമിതി അംഗങ്ങള്‍ , യുവജനപ്രസ്ഥാനം ഭദ്രാസന ഭാരവാഹികള്‍ , ഇടവക വിശ്വാസികള്‍ എന്നിവര്‍ പങ്കെടുത്തു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മറ്റ് അനേകം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടന്നവരുന്നു…

Comments

comments

Share This Post

Post Comment