മാര്‍ തേവോദോസിയോസ് എക്‌സലന്‍സി അവാര്‍ഡ് ഫാ. ഡേവിസ് ചിറമേലിന്

പെരുനാട് ബഥനി ആശ്രമ സ്ഥാപകന്‍, ‘മലങ്കരയുടെ ധര്‍മ്മയോഗി’ അഭി അലക്‌സിയോസ് മാര്‍ തേവോദോസിയോസ് തിരുമേനിയുടെ 53-)o ഓര്‍മ്മ പെരുനാളിനോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍
മാര്‍ തേവോദോസിയോസ്
എക്‌സലന്‍സി ബഥാന്യ അവാര്‍ഡ്
പരിശുദ്ധ കാതോലിക്ക ബസേലിയസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ കിഡ്‌നി ഫൌണ്ടേഷന്‍ ഡയറക്ടര്‍ ഫാ ഡേവിസ് ചിറമേലിന് സമര്‍പ്പിച്ചു. ആതുരസേവനത്തിലൂടെ ദൈവ സാമിപ്യം തിരിച്ചറിയാം, അത് ചിറമേല്‍ അച്ചന് സ്വന്തം പ്രവര്‍ത്തനത്തിലൂടെ സാധിക്കുന്നു എന്ന് അവാര്‍ഡ് നല്‍കി കൊണ്ട് പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി വിലയിരുത്തി. സ്വയസമര്‍പ്പണത്തിലൂടെയാണ് മനുഷ്യന് ജീവിത സാക്ഷാല്‍ക്കാരം നേടാന്‍ കഴിയും എന്ന് ഫാ ഡേവിസ് ചിറമേല്‍ തന്റെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രബന്ധ മത്സരത്തിന്റെ സമ്മാനങ്ങള്‍ പരിശുദ്ധ കാതോലിക്ക ബാവ തിരുമനസ്സ് കൊണ്ട് നല്‍കി. ബഥനിയില്‍ നിന്ന് പണ്ട് പ്രസിദ്ധികരിച്ചിരുന്ന ‘ബഥനി ഹാര്‍ദ്ദവ പ്രാര്‍ത്ഥനകള്‍’ ഇംഗ്ലീഷില്‍ തര്‍ജ്ജിമ ചെയ്തത് എം ഓ സി പബ്ലിക്കേഷന്‍ പ്രസിഡന്റ് അഭി. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താക്ക് നല്‍കി പരിശുദ്ധ കാതോലിക്ക ബാവക്ക് നല്‍കി പ്രകാശനം ചെയ്തു.
അഭി.ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്
അഭി. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, അഭി. ഡോ ജോസഫ് മാര്‍ ദിവന്നാസിയോസ്,അഭി. ഡോ ജോഷ്വ മാര്‍ നിക്കോദിമോസ്, അഭി. ഡോ മാത്യൂസ് മാര്‍ തിമോത്തിയോസ്, അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയോസ്, അഭി. മാത്യൂസ് മാര്‍ തേവോദോസിയോസ്, , ഫാ സക്കറിയ ഓ ഐ സി, ഫാ മത്തായി ഓ ഐ സി, ഫാ ബെഞ്ചമിന്‍ ഓ ഐ സി ഫാ ഷൈജു കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു….photo

Comments

comments

Leave a Reply

Your email address will not be published. Required fields are marked *