പ്രകൃതി ദുരന്തങ്ങളെ തൊട്ടറിഞ്ഞ ഒരു ഇടവക

പ്രകൃതി ദുരന്തങ്ങളെ തൊട്ടറിഞ്ഞ ഒരു ഇടവക , അതാണ് ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രല്‍ ( പാലൂര്‍ ചാട്ടുകുളങ്ങര പള്ളി ) . കഴിഞ്ഞ വര്‍ഷമാണ് ചുഴലിക്കാറ്റ് ഈ മേഘലയില്‍ സംഹാരതാഡവമാടിയത്. ഞങ്ങളുടെ അറ്റകുറ്റപണികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ കേരളം ഒന്നാകെ പ്രളയം നാശം വിതച്ചപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഞങ്ങളുടെ ഈ ബുദ്ധിമുട്ടുകള്‍ക്കിടയിലും 25000 രൂപയുടെ ധനസഹായം ഇടവക മെത്രാപ്പോലീത്തയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിദിയന്‍ കാതോലിക്കാ ബാവക്ക് ആര്‍ത്താറ്റ് കുന്നംകുളം സെന്റ് മേരീസ് ഓര്‍ത്തഡോസ് സിറിയന്‍ ഇടവക വികാരി റവ.ഫാ സ്റ്റീഫന്‍ ജോര്‍ജും കൈസ്ഥാനി അഡ്വ. മാത്യു ചാക്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി. തദവസരത്തില്‍ സഹ വികാരി റവ.ഫാ മാത്യുസ് കെ ബര്‍സൗമ സെക്രട്ടറി ഷെറിന്‍ പോള്‍ മറ്റ് മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹദരായിരുന്നു……photo

Comments

comments

Share This Post

Post Comment