മൂന്നാം ഇന്‍ഡോ -ബഹറിന്‍ കുടുംബ സംഗമം ശ്രദ്ധേയമായി

മനാമ: മലങ്കര ഓര്ത്തഡോക്‌സ് സഭയുടെ മധ്യപൂര്വ്വ ദേശത്തിലെ മാത്യദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്ത്തഡോക്‌സ് കത്തീഡ്രലിന്റെ നേത്രത്വത്തില് ഡയമന്റ് ജൂബിലി (60 വര്ഷം) ആഘോഷ വേളയില് നടത്തിയ മൂന്നാമത് ഇന്‍ഡോ -ബഹറിന്‍ കുടുംബ സംഗമം 2018 ആഗസ്റ്റ് 11 ന് രാവിലെ ബോംബേ ഭദ്രാസനാധിപന് അഭിവന്ദ്യ ഗീവര്ഗീസ് മാര് കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാര്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാനയോട് കൂടി പരുമലയില്‍ വച്ച് നടന്നു. ഇടവകയില് നിന്ന് പ്രാവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില് വന്നവരേയും അവധിക്ക് എത്തിയിരിക്കുന്നവരെയും ഒരുമിച്ച് ചേര്ത്ത് അഞ്ച് വര്ഷം കൂടുമ്പോള് നടത്തുന്ന മൂന്നാമത്തെ കുടുംബ സംഗമം ആണ് ഇപ്പോള്‍ നടന്നത്.പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്രയ്ക്ക് ശേഷം കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില് കൂടിയ പൊതു സമ്മേളനം അഭിവന്ദ്യ ഗീവര്ഗീസ് മാര് കൂറിലോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. കത്തീഡ്രല് സെക്രട്ടറി റോയി സ്‌കറിയ സ്വാഗതവും ചെങ്ങനൂര് എം. എല്. എ. സജി ചെറിയാന്, വൈദീക ട്രസ്റ്റി റവ. ഫാദര് എം. ഒ. ജോണ്, സുപ്രസിദ്ധ എഴുത്തുകാരന്‍ ബെന്ന്യാമിന്, സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്, കത്തീഡ്രല് ട്രസ്റ്റി ലെനി പി. മാത്യു, മുന് വികാരി റവ. ഫാദര് സജി മാത്യു, സഭാ മാനേജിംഗ് കമ്മിറ്റി അംഗം അലക്‌സ് ബേബി, പരുമല സെമിനാരി മാനേജര് റവ. ഫാദര് എം. സി. കുറിയാക്കോസ്, ഡയമന്റ് ജൂബിലി ജോയന്റ് ജനറല് കണ്വ്വീനര് എ. ഒ. ജോണി, മുന് ഇടവകാംഗം എം. റ്റി. മോനച്ചന് എന്നിവര് ആശംസകള് അര്പ്പിച്ചു.ബെന്ന്യാമിന്, സജി ചെറിയാന് എന്നിവരെ ചടങ്ങില്‍ ആദരിക്കുകയും ഓര്‍ത്തഡോക്ള്‍സ് സഭയുടെ കേരളത്തിലെ മഴക്കെടുതി ദുരിതാശ്വാസ ഫണ്ടിലേക്ക് ഉള്ള സംഭാവന സഭാ സെക്രട്ടറി അഡ്വ. ബിജു ഉമ്മന് കൈമാറുകയും ചെയ്തു. ഇടവക ഗായക സംഘാംഗങ്ങളുടെ ഗാനങ്ങള് പരിപാടിക്ക് കൂടുതല് മികവ് നല്‍കി. ഇന്റോ-ബഹറിന് കുടുംബ സംഗമം 2018 കണ്വ്വീനര് ബിനുരാജ് തരകന് നന്ദി അറിയിച്ചു. ഈ പ്രോഗ്രാമിന്റെ വിജയത്തിനായി നാട്ടിലും ബഹറനിലുമായി പ്രവര്ത്തിച്ചവര്ക്ക് സഹ വികാരി റവ. ഫാദര് ഷാജി ചാക്കോ ആശംസകളും നേര്ന്നു…..photo

Comments

comments

Share This Post

Post Comment