തുരുത്തിക്കര മാര്‍ ഗ്രീഗോറിയോസ് ചാപ്പല്‍ സുവര്‍ണജൂബിലി ആഘോഷം 22ന്‌


മുളന്തുരുത്തി തുരുത്തിക്കര മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചാപ്പലിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം 2018 സെപ്റ്റംബര്‍ 22,23 തീയതികളില്‍ നടക്കും. ശനിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷതവഹിക്കും. നിര്‍ധനരായ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ സമര്‍പ്പണവും സ്മരണിക പ്രകാശനവും പരിശുദ്ധ കാതോലിക്കാ ബാവ നിര്‍വഹിക്കും. അഭി.യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുന്‍ വികാരിമാരെ ആദരിക്കും. ഡോ.വി.പി.ഗംഗാധരന്‍ ജീവകാരുണ്യ സഹായവിതരണോദ്ഘാടനം നിര്‍വഹിക്കും.

Comments

comments

Share This Post

Post Comment