ബഹ്റൈന് സെന്റ് മേരീസ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാള്‍

മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പൈതൃകവും പാരമ്പര്യവും ഉയര്‍ത്തിക്കൊണ്ട് മധ്യ പൂര്‍വ ദേശത്തിലെ സഭയുടെ മാത്യ ദേവാലയമായ ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ 60-മത് പ്രതിഷ്ഠാപ്പെരുന്നാളും വാര്‍ഷിക കണ്‍വന്‍ഷനും 2018 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 12 വരെ ഉള്ള ദിവസങ്ങളില്‍ സമുചിതമായി കൊണ്ടാടുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറോന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തിലും ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായും ആയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് തിരുമേനിയുടെയും ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനിയുടെ സഹ കാര്‍മികത്വത്തിലും ആണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ നടക്കുന്നത്.

സഭയിലെ പ്രഗത്ഭ വാഗ്മിയും വേദപണ്ഡിതനും ആയ റവ. ഫാ. സഖറിയ നൈനാന്‍ (സഖേര്‍ അച്ചന്‍) നയിക്കുന്ന കത്തീഡ്രല്‍ വാര്‍ഷിക കണ്‍ വന്‍ഷന്‍ ഒക്ടോബര്‍ 4,6,8,9 തീയതികളില്‍ ഇടവകയില്‍ വച്ച് നടത്തുന്നു. ഒക്ടോബര്‍ 10 ബുധനാഴ്ച്ച വൈകിട്ട് 6:15 മുതല്‍ സന്ധ്യ നമസ്‌ക്കാരവും അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് തിരുമേനിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും 11 വ്യാഴാഴ്ച്ച വൈകിട്ട് 7:00 മുതല്‍ സന്ധ്യ നമസ്‌ക്കാരവും തുടര്‍ന്ന് പരിശുദ്ധ ബാവാ തിരുമേനിയുടെ അനുഗ്രഹ പ്രഭാഷണവും പ്രദക്ഷിണവും ശ്ലൈഹീക വാഴ്വും നടക്കും. 12 വെള്ളിയാഴ്ച്ച രാവിലെ 6.30 ന് രാത്രി നമസ്‌ക്കാരം 7:00 ന് പ്രഭാത നമസ്‌ക്കാരം 8:00 ന് പരിശുദ്ധ കാതോലിക്ക ബാവാ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെയും അഭിവന്ദ്യ ദീയസ്‌കോറോസ് തിരുമേനിയുടെയും സഹ കാര്‍മികത്വത്തിലും ‘വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന’യും നടക്കും.

ഈ വര്‍ഷം ഇടവകയില്‍ 25 വര്‍ഷം പൂര്‍ത്തി ആയവരെ പൊന്നാട നല്‍കി ആദരിക്കുന്ന ചടങ്ങും, പത്തിലും പന്ത്രണ്ടിലും ഉന്നത വിജയം കരസ്തമാക്കിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങും നടക്കും എന്നും ഈ വര്‍ഷത്തെ കത്തീഡ്രല്‍ പെരുന്നാളിനും വാര്‍ഷിക കണ്‍ വന്‍ഷനിലും ഏവരും വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നും ഇടവക വികാരി റവ. ഫാദര്‍ ജോഷ്വാ ഏബ്രഹാം, സഹ വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി ലെനി പി. മാത്യു, സെക്രട്ടറി റോയി സ്‌കറിയ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment