ജീവന്‍ പങ്കിട്ട വൈദീകന്‍..!

മലങ്കര സഭയുടെ യശസ്സ് എന്നും ഉയര്‍ത്തിയിട്ടുള്ളത് സഭയിലെ പുണ്യപിതാക്കന്മാരും, നിസ്വാര്‍തമതികളായ ആത്മായരും ആണ്. സ്വയം മറന്ന് സഭയ്ക്കുവേണ്ടിയും, സമൂഹത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുമ്പോഴാണ് ദൈവജനത്തിന്റെ ഇടയിലും, സമൂഹമധ്യത്തിലും സഭയുടെ മാനം വര്‍ദ്ധിക്കുന്നത്.

സമര്‍പ്പിതരായ ക്രൈസ്തവ സാക്ഷ്യം ഉള്ള അനേകരുണ്ട് ഇന്ന് ഈ സഭയില്‍. അങ്ങനെയുള്ളവരുടെ പ്രവര്‍ത്തികള്‍ ലോകം അറിയാതെ പോകുന്നത് അവരുടെ കാലശേഷം നമ്മള്‍ക്ക് ദുഃഖ കാരണമായി തീരും. നമ്മള്‍ക്ക് മാതൃകയാക്കാന്‍ പറ്റുന്ന ഇത്തരം പ്രവൃത്തികള്‍ ലോകം അറിയണം.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഏറ്റവും ഒടുവിലായി സ്ഥാപിക്കപ്പെട്ട ദയറ ആണ് മല്ലപ്പള്ളിക്കു അടുത്ത് ആനിക്കാട്ടില്‍ സ്ഥിതി ചെയ്യുന്ന Mar Anthonios Orthodox Dayara (മാര്‍ അന്തോണിയോസ് ദയറ).

സഭയുടെ കൊല്ലം ഭദ്രസനാധിപനയിരിക്കുന്ന അഭിവന്ദ്യ സക്കറിയ മാര്‍ അന്തോണിയോസ് തിരുമേനിയും, അദ്ദേഹത്തിന്റെ അരുമ ശിഷ്യനായ കുരിയാക്കോസ് വര്‍ഗീസ് അച്ചനും ചേര്‍ന്നു സഭയ്ക്ക് വേണ്ടി പരിശുദ്ധ ബാവ തിരുമനസിന്റെ പേരില്‍ വാങ്ങിയ 40 സെന്റ് സ്ഥലത്താണ് ഈ ആശ്രമം സ്ഥിതി ചെയ്യുന്നത്. ഈ ദയറായിലെ അന്തേവാസിയും, ഇതിലെ സജ്ജീവ പ്രവര്‍ത്തകനുമാണ് കുരിയാക്കോസ് വര്‍ഗീസ് അച്ചന്‍.

ലളിത ജീവിതത്തിന്റെ പര്യായമായ തന്റെ ഗുരുവിന്റെ കാലടികള്‍ പിന്‍പറ്റി ജീവിക്കുന്ന കുരിയാക്കോസ് വര്‍ഗീസ് അച്ചന്‍ തന്റെ ജീവിതം ക്രൈസ്തവ മൂല്യമുള്ളതാക്കുവാന്‍ വേണ്ടി, മലങ്കര സഭയുടെ അഭിമാനവും, പ്രശസ്ത പിന്നണി ഗായകനുമായ ശ്രീ.കെ.ജി.മര്‍ക്കോസിന് തന്റെ ഒരു വൃക്ക വര്‍ഷങ്ങള്‍ക്കു മുമ്പ് ദാനമായി നല്‍കി ജീവന്‍ പങ്കുവെച്ചു.

അധികാരമോ, ആഡംബരമോ, സ്ഥാനമോഹങ്ങളോ ഇല്ലാത്ത ഈ വൈദീകന്‍
ഈ വിവരങ്ങള്‍ വര്‍ഷങ്ങളായി രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഒരു വൃക്ക മാത്രമുള്ള അച്ചന്റെ മറ്റേ വൃക്കയ്ക്കു എന്തു സംഭവിച്ചു എന്ന് അറിയാനുള്ള ആകാംക്ഷ ആണ് ഞങ്ങളെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ വരെ എത്തിച്ചത്. അച്ചന്റെ മറ്റേ വൃക്കക്ക് എന്താ സംഭവിച്ചത് എന്നു ചോദിച്ചാല്‍ ‘അതു അസുഖം വന്നു പോയതാടേ’ എന്ന സ്ഥിരം മറുപടിയുടെ പിന്നാമ്പുറം തേടിയാണ് ഞങ്ങള്‍ ആശുപത്രിയില്‍ എത്തിയത്,അച്ചാ..ക്ഷമിക്കണം..! ഇപ്പോഴെങ്കിലും ഇതു പറഞ്ഞില്ലെങ്കില്‍…!

ഒരുപാട് ആളുകള്‍ അച്ചനെ നിന്ദിക്കുന്നത് കണ്ടിട്ടുണ്ട്.
എല്ലാം സഹിക്കാന്‍ കഴിഞ്ഞതിന്റെ രഹസ്യം ഇപ്പോഴാണ് മനസ്സിലാകുന്നത്. ഞങ്ങളുടെ അന്വേഷണം ഇവിടെ പൂര്‍ത്തിയാകുന്നു…
ഈ ഹൃദയപരമാര്‍ത്ഥതയ്ക്ക് മുന്‍പില്‍..നമിച്ചിരിക്കുന്നു അച്ചോ….
എല്ലാ കാര്യങ്ങള്‍ക്കും പ്രചോദനമായിരിക്കുന്ന ഞങ്ങളുടെ അച്ചന്‍ ചെയ്ത പുണ്യകര്‍മ്മം ചെയ്യാന്‍ ഞങ്ങള്‍ക്ക് ധൈര്യം പോരാ…
എന്നിരുന്നാലും…
ഇത്രക്കൊക്കെ വേണമായിരുന്നോ അച്ചാ…?

ജീവന്‍ പകുത്തുവച്ച് മറ്റൊരു ജീവനെ നിലനിര്‍ത്തിയ അച്ചന് ദീര്‍ഘായുസ്സുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു…!

ഒപ്പം മാനവികതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം മനുഷ്യനെ മനസിലാക്കി ജീവിക്കുന്ന അച്ചന് അഭിനന്ദനങ്ങളും..!

#മാര്‍_അന്തോണിയോസ്_ദയറ

Comments

comments

Share This Post

Post Comment