വിശ്വാസപൂര്‍വം പദയാത്ര നടത്തി.

പൊങ്ങാമുക്ക് : നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പൂര്‍വികര്‍ മുട്ടുകുത്തി നടന്ന വഴിയിലൂടെ വിശ്വാസപൂര്‍വം പദയാത്ര നടത്തി. സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നിന്നു സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലേക്ക് നടത്തിയ പദയാത്രയില്‍ നൂറുകണക്കിനുപേര്‍ പങ്കെടുത്തു. കോതമംഗലത്തുനിന്നു അഡ്വ. തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തില്‍ എത്തിയ തീര്‍ത്ഥാടക സംഘം പൊങ്ങാമുക്ക് പള്ളിയില്‍ സംഗമിച്ചു. തുടര്‍ന്നു പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയ്ക്കു പള്ളിയില്‍ സ്വീകരണം നല്‍കി.

പദയാത്ര പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘടനം ചെയ്തു. ഇടുക്കി ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, ഫാ. കെ. എ. ഏലിയാസ്, ഗോഡ്‌സണ്‍ സഖറിയാ, ജോഷ്വ. പി. ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സ്ഥലങ്ങളില്‍ പദയാത്രയ്ക്കു സ്വീകരണം നല്‍കി. പള്ളിയില്‍ പദയാത്രയെ പള്ളി കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Comments

comments

Share This Post

Post Comment