മണ്ണില്‍ ഇറങ്ങി പുതുതലമുറ


മണ്ണില്‍ പൊന്നുവിളയിക്കാന്‍ യുവജനതയുടെ ശ്രമദാനം. ഡല്ഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം 2018 ഒക്ടോബര് 7 ന് ഒരുക്കിയ ‘മണ്ണും പഠനവും,’ എന്ന പഠനയാത്ര എല്ലാ വിഭാഗത്തില്‍ പെട്ട ആളുകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധആകര്‍ഷിച്ചു. ഡല്‍ഹി ഭദ്രാസനത്തിന്റെ സാമൂഹിക പദ്ധതിയായ ശാന്തിഗ്രാമില്‍ ആണ് കൊച്ചുകുട്ടികള്‍ മുതല്‍ 60 വയസ് ഉള്ള മുതിര്‍ന്നവര്‍ വരെ വളരെ നാളുകള്‍ക്കു ശേഷം മണ്ണിലേക്ക് ഇറങ്ങിയത്. ശാന്തിഗ്രാമില്‍ ഹോസ് ഖാസ് കത്തീഡ്രല്‍ യുവജനപ്രസ്ഥനം ഒരു മീന്‍കുളം നിര്‍മിക്കാന്‍ പദ്ധതിക്കും തുടക്കം കുറിച്ചു. ശാന്തി ഗ്രാമിലെ സ്‌കൂളിലേക്കുള്ള ലൈബ്രറിക്ക് വേണ്ടിയുള്ള എല്ലാ സഹായ സഹകരണവും നല്‍കും. കത്തീഡ്രല്‍ വികാരി ഫാ . അജു എബ്രഹാം, ശാന്തി ഗ്രാം മാനേജര്‍ ഫാ. ജിജോ പുതുപ്പള്ളി എന്നിവര്‍ നേതൃത്യം നല്‍കി.

Report : Jojy Ninan, Delhi

Comments

comments

Share This Post

Post Comment