പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ബഹറിന്‍ കെ.സി.ഇ.സി. സ്വീകരണം നല്‍കി.


ബഹറിന് സെന്റ് മേരീസ് ഇന്ത്യന് ഓര്ത്തഡോക്സ് കത്തീഡ്രലിന്റെ വജ്ര ജൂബിലി ആഘോഷങ്ങള്‍ക്ക് നേത്യത്വം നല്‍കുവാന്‍ എത്തിയ മലങ്കര ഓര്ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൗലോസ് ദ്വിതീയന് കാതോലിക്കാ ബാവായ്ക്ക് കെ.സി.ഇ.സി. സ്നേഹോഷ്മളമായ സ്വീകരണം നല്കി.   ബോംബേ ഭദ്രാസനാധിപനും ഇടവക മെത്രാപ്പോലീത്തായുംമായ അഭിവന്ദ്യ ഗീവര്ഗ്ഗീസ് മാര് കൂറിലോസ് തിരുമേനി, ചെന്നൈ ഭദ്രാസനാധിപനും പരിശുദ്ധ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ ഡോ. യൂഹാനോന് മാര് ദീയസ്കോറോസ് തിരുമേനി എന്നിവരും പരിശുദ്ധ ബാവായ്ക്കൊപ്പം ഉണ്ടായിരുന്നു.പ്രസിഡണ്ട് റവ. ഫാദര്‍ നെബു ഏബ്രഹാമിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍  ജനറൽ സെക്രട്ടറി ജീസൺ ജോര്‍ജ് സ്വാഗതവും റവ. ഫാദര് ഷാജി ചാക്കോ നന്ദിയും അര്‍പ്പിച്ചു

Report :  Diju John Mavelikara.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *