കൊയ്ത്തുത്സവം 2018 നവംബര്‍ 9ന്


റാസ് അല്‍ ഖൈമ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ കൊയ്ത്തുത്സവം 2018 നവംബര്‍ 9ന് വൈകുന്നേരം 4 മുതല്‍ ജസീറ ദേവാലയ അങ്കണത്തില്‍ വെച്ച് നടക്കും. പാചകരാജ, പാചകറാണി മത്സരം, നാടന്‍ തട്ടുകട, വിദേശ-സ്വദേശീ ഭക്ഷണരുചികള്‍, ചിത്രരചനാമത്സരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ടെന്ന് വികാരി ഫാ.ഐപ്പ് പി. അലകസ് അറിയിച്ചു. വികാരിയുടെ നേതൃത്വത്തില്‍ ഡെജി പൗലോസ്, രാജേഷ് ഫിലിപ്പ് തോമസ്, ബിനു വര്‍ഗീസ്, അലക്‌സ് തരകന്‍, ജോസഫ് പി. ചാക്കോ, സാം കെ. മാത്യു, ആന്‍സണ്‍ ജോസഫ്, മനോജ് ഏബ്രഹാം, മത്തായി കുര്യാക്കോസ്, സോണു ഉണ്ണൂണ്ണി, മേഴ്‌സി ബേബി തങ്കച്ചന്‍, കുഞ്ഞുമോള്‍ രാജു എന്നിവരടങ്ങിയ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *