അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി*

അടുപ്പുട്ടി പെരുന്നാളിന് കൊടിയേറി* കുന്നംകുളത്തിന്റെ ദേശീയോത്സവമെന്ന് വിശേഷണമുള്ള അടുപ്പുട്ടി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളി പെരുന്നാളിന് കൊടിയേറി. പ്രഭാത നമസ്‌ക്കാരത്തെ തുടര്‍ന്ന് കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി ഫാ.ഗീവര്‍ഗ്ഗീസ് തോലത്ത് കൊടിയേറ്റം നടത്തി.ഒക്ടോബര്‍ 27,28 തിയതികളിലായാണ് പെരുന്നാള്‍.പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വതീയന്‍ കാതോലിക്ക ബാവ മുഖ്യകാര്‍മ്മീകത്വം വഹിക്കും.28 ന് വൈകീട്ട് 4ന് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് റാസയുമുണ്ടാകും.മേഖലയില്‍ ആനകളുടെ കൂട്ടിയെഴുന്നെള്ളിപ്പ് കൊണ്ട് ശ്രദ്ധേയമായ ആഘോഷമാണ് അടുപ്പുട്ടി പള്ളി പെരുന്നാള്‍. ഇത്തവണ 25 ആനകളാണ് പെരുന്നാള്‍ ആഘോഷങ്ങളില്‍ അണിനിരക്കുക. മുപ്പതോളം പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള എഴുന്നെഴുള്ളിപ്പുകള്‍ പെരുന്നാള്‍ ആഘോഷങ്ങത്തിന് മാറ്റേയും. 25 ന് വൈകീട്ട് ഗാനമേളയും, 26 ന് വൈകിട്ട് 6.45 ന് ദീപാലാങ്കാര പന്തലിന്റെ സ്വിച്ച് ഓണ്‍, പാണ്ടിമേളം എന്നിവ അരങ്ങേറും. വികാരി ഗീവര്‍ഗ്ഗീസ് തോലത്ത്, കൈസ്ഥാനി പി.കെ.പ്രജോദ്, സെക്രട്ടറി പി.ജി.ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കും

Comments

comments

Share This Post

Post Comment