ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ ഭദ്രാസനം ഓമല്ലൂര്‍ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിച്ചു

ക്രൈസ്തവ യുവജന പ്രസ്ഥാനം തുമ്പമണ്‍ ഭദ്രാസനം ഓമല്ലൂര്‍ ഡിസ്ട്രിക്ട് യുവജന സംഗമം ശതാബ്ദി ആഘോഷിക്കുന്ന മുള്ളനിക്കാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍ നടന്നു. തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി കുറിയാക്കോസ് മാര്‍ ക്ലിമിസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത സംഗമത്തില്‍ യുവജന പ്രസ്ഥാനം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ബിജു തോമസ് അധ്യക്ഷത വഹിച്ചു.പത്തനംതിട്ട ജില്ലാ പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീ ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി.മുന്‍ കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ സന്നിഹിതനായിരുന്നു. ഡിസ്ട്രിക്ട് പ്രസിഡന്റ് ഫാ ലിനു.എം.ബാബു,യുവജന പ്രസ്ഥാനം ഭദ്രാസന സെക്രട്ടറി ശ്രീ ഷിജു തോമസ്,യുവതി സമാജം സെക്രട്ടറി ജിജി.കെ.യോഹന്നാന്‍ ശതാബ്തി കണ്‍വീനര്‍ ശ്രീ പി.സ് വര്ഗീസ്, ഇടവക ട്രസ്റ്റീ ശ്രീ ജോസ് ശാമുവേല്‍, കേന്ദ്ര കമ്മറ്റി അംഗം ശ്രീ ഫിന്നി മുള്ളനിക്കാട് എന്നിവര്‍ പ്രസംഗിച്ചു. വിവാഹ ജീവിതത്തിനൊരു മുന്നൊരുക്കം എന്ന വിഷയത്തെ പറ്റി ശ്രീമതി മായാ സൂസന്‍ ജേക്കബ് ക്ലാസ്സ് നയിച്ചു.

Comments

comments

Share This Post

Post Comment