ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണം – ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്

ദൈവം നമുക്ക് കനിഞ്ഞു നല്‍കിയ അനുഗ്രഹങ്ങള്‍ ഉത്തമ സ്നേഹിതരെ നേടുന്നതിനായി വിനിയോഗിക്കണമെന്ന് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന മര്‍ത്തമറിയം സമാജം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മനുഷ്യമനസ്സുകളിലെ മതിലുകള്‍ തകര്‍ക്കുന്ന മറ്റൊരു സ്നേഹത്തിന്റെ പ്രളയം നമ്മില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മുഖ്യ സന്ദേശം നല്‍കി. പ്രസ്ഥാനം പ്രസിഡന്റ് ഫാ.മാത്യു വര്‍ഗീസ് പുളിമൂട്ടില്‍, പ്രീയാ ജേക്കബ് , അഞ്ജു എലിസബത്ത് യോഹന്നാന്‍, പ്രൊഫ.മേരി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

Comments

comments

Share This Post

Post Comment