വിശ്വാസ നിറവില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാള്‍ ആചരിച്ചു.

മസ്‌ക്കറ്റ്: മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ഭാരതീയ ക്രൈസ്തവ സഭയിലെ പ്രഥമ പരിശുദ്ധനും ഇടവകയുടെ കാവല്‍പിതാവുമായ പരിശുദ്ധ പരുമല മാര്‍ ഗ്രീഗോറിയോസ് തിരുമേനിയുടെ 116 മത് ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 1, 2 തീയതികളില്‍ മസ്‌ക്കറ്റ് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് മഹായിടവകയില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു.

ഈ വര്‍ഷത്തെ പെരുന്നാള്‍ ശ്രുശ്രുഷകള്‍ക്ക് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പോലിത്ത അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
പരിശുദ്ധ പരുമല തിരുമേനി ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ എന്ന പ്രാര്‍ത്ഥന മന്ത്രങ്ങളോടെ, ഭക്തി നിര്‍ഭരമായ റാസ്സയിലും വിശുദ്ധ കുര്‍ബാനയിലും നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
ഇടവക പെരുന്നാളിനോട് അനുബന്ധിച്ചു അക്കാദമിക്ക് തലത്തില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ പ്രഭാതനമസ്‌കാരം, വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാന, നേര്‍ച്ചവിളമ്പ് എന്നിവക്ക് ശേഷം

ഇടവകയുടെ 46 മത് ഇടവകദിനാചരണത്തിന് തുടക്കം കുറിച്ചു. ഇടവക വികാരി റെവ. ഫാ. പി. ഓ. മത്തായി അധ്യക്ഷത വഹിച്ച ചടങ്ങ് അഭി. ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. ഇടവക ട്രസ്റ്റീ ശ്രീ. ബിജു പരുമല സ്വാഗതം അര്‍പ്പിച്ചു. അസ്സോ. വികാരി റവ. ഫാ. ബിജോയ് വര്‍ഗീസ്, റവ. ഫാ. പ്രൊഫ. കുര്യന്‍ ദാനിയേല്‍, കോ-ട്രസ്റ്റീ ശ്രീ. ജാബ്സണ്‍ വര്‍ഗീസ്, സെക്രട്ടറി ശ്രീ. ബിനു ജോസഫ് കുഞ്ചാറ്റില്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ശ്രീ. ബോബന്‍ മാത്യു തോമസ്, പെരുന്നാള്‍ കണ്‍വീനര്‍ ശ്രീ. ബിജു ജോര്‍ജ്ജ് എന്നിവര്‍ സന്നിഹിതര്‍ ആയിരുന്നു. ഉദ്ഘാടനം ചടങ്ങിന് ശേഷം ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യഫല ലേലം നടത്തപ്പെട്ടു. നിറഞ്ഞ സദസ്സിയില്‍ നടന്ന ലേലം എല്ലാ ഇടവകാംഗങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയം ആയി.
ഇടവക ദിനാചരണത്തോടു അനുബന്ധിച്ചു വിവിധ പ്രയര്‍ ഗ്രൂപ്പുകളുടെ സമൂഹ ഗാനവും, കുട്ടികളുടേയും വിവിധ അദ്ധ്യാത്മീക സംഘടനകളുടേയും നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു.

Comments

comments

Share This Post

Post Comment