പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ 22-ാമത് ഓര്‍മ്മപ്പെരുന്നാളിന് ഫാ. ഏബ്രഹാം പി. ജോര്‍ജ് കൊടിയേറ്റി. നവംബര്‍ 7,8 ( ബുധന്‍,വ്യാഴം ) തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും , അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും കാര്‍മ്മികത്വത്തില്‍ ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ ആചരിക്കും. നവംബര്‍ 7 ബുധന്‍ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌ക്കാരത്തെ തുടര്‍ന്ന് ഫാ. ജോണ്‍ തോമസ് കരിങ്ങാട്ടില്‍ അനുസ്മരണ പ്രസംഗം നടത്തും, തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം. 8-ാം തീയതി വ്യാഴാഴ്ച്ച രാവിലെ 6.30-ന് പ്രഭാതനമസ്‌ക്കാരം, 7.30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.മൂന്നിന്മേല്‍ കുര്‍ബ്ബാന തുടര്‍ന്ന് കൈമുത്ത്, ആശീര്‍വാദം, നേര്‍ച്ചവിളമ്പ്. തുടര്‍ന്ന് 10 മണിക്ക് ജനുവരി 2,3 തീയതികളില്‍ നടത്തപ്പെടുന്ന ദേവലോകം പെരുന്നാളിനെക്കുറിച്ചളള ആലോചനായോഗം നടക്കുമെന്ന് മാനേജര്‍ ഫാ. എം.കെ. കുര്യന്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment