ഫാ. കോശി പി. ജോണ്‍ ന്യൂ ഓര്‍ലിയന്‍സില്‍ നിര്യാതനായി


മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ന്യൂ ഓര്‍ലിയന്‍സ് സെന്റ് ഗ്രിഗോറിയോസ് ഇടവകയുടെ വികാരിയുമായ ഫാ. കോശി പി. ജോണ്‍ നിര്യാതനായി. നവംബര് 11 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ന്യൂ ഓര്‍ലിയന്‍സിലുള്ള സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം.   ശ്രീമതി.ലില്ലികോശിയാണ് സഹധര്‍മ്മിണി. മാവേലിക്കര തോനക്കാട് പാലമൂട്ടില്‍ കുടുംബാഗവും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസനമെത്രാപ്പോലീത്തയുമായ യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്‌മെത്രാപ്പോലീത്തയുടെ മാതൃ സഹോദരനുമാണ് ബഹു. അച്ചന്‍. മക്കള്-  അഞ്ജന വര്‍ഗീസ്, അനിത കോശി . മരുമകന് –  നിമേഷ് . സംസ്‌കാര ശുശ്രൂഷകള്‍ മാവേലിക്കര തോനക്കാട് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ പിന്നീട് നടക്കും.  പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയുടെ ആദ്യഭാഗങ്ങളും നവംബര് 16,17 തീയതികളില്  ( വെള്ളി,  ശനി) ന്യൂ ഓര്‍ലിയന്‍സ് ദേവാലയത്തില്‍ വെച്ച്  നടക്കും. ശുശ്രൂഷകള്‍ക്ക് നിലക്കല്‍ ഭദ്രാസന മെത്രാപോലീത്ത അഭി. ഡോ. ജോഷ്വമാര്‍ നിക്കോദീമോസ് നേതൃത്വം നല്‍കും.

ഹൂസ്റ്റണ്‍ സെന്റ് തോമസ്, ഡാളസ് സെന്റ് മേരീസ് വലിയപള്ളി, ഒക്കലഹോമ സെന്റ് തോമസ് എന്നീ ദേവാലയങ്ങളില്‍ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  ആദരണീയനായ കോശി പി. ജോണ്‍ അച്ചന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭക്കും. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനും നല്‍കിയ സേവനങ്ങളെ കൃതജ്ഞതാ പൂര്‍വ്വം സ്മരിക്കുന്നതായി സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രപൊലീത്ത ഡോ.സഖറിയാ മാര്‍ അപ്രേം തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. വൈദീക ട്രസ്റ്റീ ഫാ.ഡോ.എം. ഓ.ജോണ്‍, ഭദ്രാസന സെക്രട്ടറിഫാ.ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി സെക്രട്ടറി ഫാ.പി. സി ജോര്‍ജ്ജ് എന്നിവര്‍ അനുശോചനം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മാത്യു തോമസ് (രവി) (504) 220-6686

Funeral service details

Wake on Friday Nov 16th at 430 pm to 8 pm. at Lake Lawn Cemetery Funeral home, 5100 Pontchartrain blvd., New Orleans, La 70124

Tel No: 504-486-6331

On Saturday Nov 17th at St. George Episcopal church

Viewing at 9 am-10 am

Funeral service 10-11 am at 4600 St.Charles ave, New Orleans La 70115

For More details:

Mr.Mathew Thomas (504) 220-6686

Comments

comments

Share This Post

Post Comment