ബര്‍മിംഗ്ഹാമില് പരി. പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍


ബര്‍മിംഗ്ഹാം സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിച്ചു. ഇടവക വികാരി ഫാ.മാത്യുസ് കുര്യാക്കോസ് നേതൃത്വം നല്‍കി. ദൈവവചനത്തെ ഹൃദയത്തില്‍ സ്വാംശീകരിച്ച കാരുണ്യത്തിന്റെ മഹാപ്രവാഹമായിരുന്നു പരിശുദ്ധ പരുമല കൊച്ചുതിരുമേനി എന്ന് ബഹു.അച്ചന്‍ പറഞ്ഞു. പരിശുദ്ധന്റെ ദീപ്ത സ്മരണയുടെ നിറവില്‍നടന്ന റാസയില്‍ വിശ്വാസി സമുഹം പ്രാര്‍ത്ഥനകളോടെ പങ്കുകൊണ്ടു. പെരുനാളിനോടനുബന്ധിച്ച് മര്‍ത്തമറിയം സമാജത്തിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരുന്നു. ട്രസ്റ്റി രാജന്‍ വര്‍ഗീസ്, സെക്രട്ടറി ജയ്‌സണ്‍ തോമസ്, മാനേജിംഗ് കമ്മറ്റിയംഗങ്ങള്‍, ആധ്യാത്മിക സംഘടനാ പ്രതിനിധികള്‍ പെരുനാളിന് നേതൃത്വം നല്‍കി.

Report by : George Mathew (PRO, St.Stephens, IOC)

Comments

comments

Share This Post

Post Comment