സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകു

ദുബായ് : സഹ ജീവികളോട് കരുണ കാണിക്കുമ്പോഴാണ് മനുഷ്യ ജീവിതം അര്‍ത്ഥവത്താകുന്നതെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു .സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ നടന്ന കൊയ്ത്തുത്സവത്തിന്റെ ഉത്ഘാടന വേദിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.തുംബൈ ഗ്രൂപ്പ് ഫൗണ്ടര്‍ പ്രസിഡന്റ് ഡോ. തുംബൈ മൊയ്തീന്‍ ഉത്ഘാടനം നിര്‍വ്വഹിച്ചു.വികാരി ഫാ. നൈനാന്‍ ഫിലിപ്പ് പനക്കാമറ്റം അധ്യക്ഷത വഹിച്ചു.ദുബായ് എക്കണോമിക് കൗണ്‍സില്‍ അംഗം അബ്ദുള്ള അല്‍ സുവൈദി, ഡല്‍ഹി ഭദ്രാസന സെക്രട്ടറി ഫാ. സജി യോഹന്നാന്‍, ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സഹ വികാരി ഫാ. സജു തോമസ്, മലയാള മനോരമ ചീഫ് റിപ്പോര്‍ട്ടര്‍ രാജു മാത്യു, ഷാര്‍ജ സെന്റ് ഗ്രിഗോറിയോസ് ഇടവക സഹ വികാരി ഫാ. ജോജി കുര്യന്‍, ജബല്‍ അലി സെന്റ് ഗ്രീഗോറിയോസ് ഇടവക വികാരി ഫാ. ജേക്കബ് ജോര്‍ജ്,സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോജോ ജേക്കബ് മാത്യു, പി.ജി.മാത്യു, ഇടവക ട്രസ്റ്റീ ചെറിയാന്‍ സി. തോമസ്, സെക്രട്ടറി സാബു വര്‍ഗീസ്, ജോയിന്റ് ട്രസ്റ്റീ ജോസഫ് ഐപ്പ്, ജോയിന്റ് സെക്രട്ടറി ബാബു കുരുവിള , ജൂബിലി കണ്‍വീനര്‍മാരായ പി. കെ. ചാക്കോ , ജോസ് ജോണ്‍, കൊയ്ത്തുത്സവം ജനറല്‍ കണ്‍വീനര്‍ ജീന്‍ ജോഷ്വ എന്നിവര്‍ പ്രസംഗിച്ചു.ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് ഇ.പി. ജോണ്‍സണെ ചടങ്ങില്‍ ആദരിച്ചു.നേരത്തെ വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തില്‍ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു.തുടര്‍ന്ന് സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍ , പിന്നണി ഗായകരായ നജീം അര്‍ഷാദ്, പ്രീതി വാര്യര്‍ എന്നിവരുടെ ഗാനമേള, ഉല്ലാസ് പന്തളം നേതൃത്വം നല്‍കിയ ചിരിയരങ്ങു എന്നിവ അരങ്ങേറി.ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ തനി നാടന്‍ വിഭവങ്ങളുടെ സ്റ്റാളുകള്‍, തട്ടുകടകള്‍, ഗൃഹാതുരത്വമുണര്‍ത്തുന്ന മാടക്കട , കുട്ടികള്‍ക്കുള്ള ഗെയിം സ്റ്റാളുകള്‍ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകര്‍ഷണങ്ങളായിരുന്നു.

Comments

comments

Share This Post

Post Comment