കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു.

കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവക ആദ്യഫലപ്പെരുന്നാള്‍ ആഘോഷിച്ചു. നവംബര്‍ 9 വെള്ളിയാഴ്ച രാവിലെ 9.00 മണി മുതല്‍ ജലീബ് ഇന്ത്യന്‍ സെന്റ്രല്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ വെച്ചു നടന്ന ആഘോഷപരിപാടികള്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊച്ചി ഭദ്രാസനാധിപന്‍ അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. ജേക്കബ് തോമസ് സ്വാഗതവും, ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ജനറല്‍ കണ്‍വീനര്‍ ബാബു വര്‍ഗ്ഗീസ് കൃതഞ്ജതയും അറിയിച്ചു.

Comments

comments

Share This Post

Post Comment