ക്രൈസ്തവ ദര്‍ശനത്തിന്റെ മുഖമുദ്ര ആരാധനയും ആതുരസേവനവും : പരിശുദ്ധ കാതോലിക്ക ബാവ


ക്രൈസ്തവ ദര്‍ശനത്തിന്റെ മുഖമുദ്ര ആരാധനയും ആതുരസേവനവുമാണെന്ന് പരിശുദ്ധ കാതോലിക്ക ബാവ പറഞ്ഞു.ദുബായ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരുമലയില്‍ നടന്ന കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ഒരു തണല്‍മരം പോലെ മനുഷ്യര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്ന ഇടവകയാണ് ദുബായ് സെന്റ് തോമസ് ഇടവകയെന്നും പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു.ഭദ്രാസന മെത്രാപ്പോലീത്ത അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ് അദ്ധ്യക്ഷത വഹിച്ചു.ഇടവക വികാരി ഫാ.നൈനാന്‍ ഫിലിപ്പ് പനയ്ക്കാമറ്റം സ്വാഗതം ആശംസിച്ചു. കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.മാത്യു ടി.തോമസ്, ഫാ.മാത്യൂസ് വാഴക്കുന്നം, ഫാ.എം.സി.കുര്യാക്കോസ്, ഫാ.പി.കെ.തോമസ്, ചെറിയാന്‍ സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു. മലങ്കര സഭാ ഗുരുരത്‌നം ഫാ.ഡോ.ടി.ജെ.ജോഷ്വാ ധ്യാനം നയിച്ചു. ബാബു കുരുവിള നന്ദി അര്‍പ്പിച്ചു. ഇടവകയുടെ സ്ഥാപക അംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവനയായി മന്ത്രി ശ്രീ.മാത്യു ടി. തോമസിന് കൈമാറി. Photos

Comments

comments

Share This Post

Post Comment