ചാലിശ്ശേരി പളളി:- ബഹു. സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ തൃശ്ശൂര്‍ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പളളിയെ സംബന്ധിച്ച് 19/11/18 ല്‍ ബഹു. സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് സഭയുടെ സമാധാനത്തിനും ഐക്യത്തിനും ഉതകുന്നതായതിനാല്‍ എത്രയും സ്വാഗതാര്‍ഹമെന്ന് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍. സഭയുടെ നിലപാടുകള്‍ക്കുളള സാധൂകരണവും സഭയുടെ മുന്നോട്ടുളള പ്രയാണത്തിന് മാര്‍ഗ്ഗദര്‍ശകവുമാണ് ഈ വിധി. സഭയില്‍ ശാശ്വത സമാധാനവും ഐക്യവും ഉണ്ടാകുവാന്‍ എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബഹു. സുപ്രീംകോടതിവിധിപ്രകാരമുളള 1064 പളളികളില്‍ ഉള്‍പ്പെടുന്ന പളളിയാണ് ചാലിശ്ശേരി പളളി. ഈ വിധിയിലൂടെ 2017 ജൂലൈ 3 ലെ വിധിക്ക് ഒരിക്കല്‍കൂടി സാധുകരണം ലഭിച്ചിരിക്കുകയാണ്. വിധി നടത്തിപ്പിനെ സംബന്ധിച്ചുളള തുടര്‍നടപടികള്‍ക്ക് ഇടവകവികാരി ഫാ. മാത്യൂ ജേക്കബ് പുതുശ്ശേരില്‍, ഭദ്രാസന സെക്രട്ടറി ഫാ. ബേബി പോള്‍, മാനേജിംഗ് കമ്മിറ്റിയംഗം ജിജു വര്‍ഗീസ് എന്നിവരെ ചുമതലപ്പെടുത്തി. ഈ ഉത്തരവ് എത്രയും വേഗം നടത്തി കിട്ടുവാന്‍ ജില്ലാ അധികാരികള്‍, പോലീസ് അധികാരികള്‍ എന്നിവരെ സമീപിക്കുന്നതാണ്.

Comments

comments

Share This Post

Post Comment