പരിശുദ്ധകാതോലിക്കാ ബാവായ്ക്ക്‌ കുവൈറ്റിൽ ഊഷ്മളമായ വരവേല്പ്പ്‌


കുവൈറ്റ് : കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളനത്തില്‍ പങ്കെടുക്കുവാനെത്തിച്ചേര്‍ന്ന മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് കുവൈറ്റില്‍ ഊഷ്മള വരവേല്‍പ് നല്‍കി. സഭയുടെ അസ്സോസ്സിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മനും പരിശുദ്ധ ബാവായ്‌ക്കൊപ്പം കുവൈറ്റിലെത്തി.കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക വികാരി ഫാ. ജേക്കബ് തോമസ്, സഹവികാരി ഫാ. ജിജു ജോര്‍ജ്ജ്, അഹമ്മദി സെന്റ് തോമസ് പഴയ പള്ളി വികാരി ഫാ. അനില്‍ വര്‍ഗ്ഗീസ്, സെന്റ് ബേസില്‍ ചര്‍ച്ച് വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി ഫാ. സഞ്ചു ജോണ്‍, ഇടവകകളുടെ ട്രസ്റ്റിമാര്‍, സെക്രട്ടറിമാര്‍, ഭരണസമിതിയംഗങ്ങള്‍, സഭാമാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ആത്മീയ-ജീവകാരുണ്യപ്രസ്ഥാന ഭാരവാഹികള്‍, വിശ്വാസികള്‍ എന്നിവര്‍ ചേര്‍ന്ന് കത്തിച്ച മെഴുകുതിരികളോടെ  മലങ്കരസഭയുടെ പരമാദ്ധ്യക്ഷനെ സ്വീകരിച്ചു..

Report : Jerry John Koshy

Comments

comments

Share This Post

Post Comment