മസ്‌കറ്റ്, ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ


മസ്‌കറ്റ് ഗാല സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയ കൂദാശ 2018 ഡിസംബര്‍ 7,8 തീയതികളിലായി നടക്കും. മലങ്കരസഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ദേവാലയകൂദാശക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭി.ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ബോംബേ ഭദ്രാസനാധിപന്‍ അഭി.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്്റ്റമോസ് എന്നിവര്‍ സഹകാര്‍മികരായിരിക്കും. 7 വെള്ളിയാഴ്ച വൈകുന്നേരം സന്ധ്യാനമസ്‌കാരത്തെത്തുടര്‍ന്ന് ദേവാലയകൂദാശയുടെ ഒന്നാംഭാഗം ശുശ്രൂഷ. 8 ശനി രാവിലെ പ്രഭാതനമസ്‌കാരം തുടര്‍ന്ന് രണ്ടാം ഭാഗം ശുശ്രൂഷ. വി.കുര്‍ബ്ബാനയെത്തുടര്‍ന്ന് പൊതുസമ്മേളനം നടക്കും. ഒമാന്‍ മതകാര്യാലയ പ്രതിനിധികള്‍, ഇന്ത്യന്‍ അംബാസിഡര്‍ തുടങ്ങി നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും ദേവാലയത്തിന്റെ സമര്‍പ്പണചടങ്ങുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലെത്തിയതായി വികാരി ഫാ.തോമസ് ജോസ്, ഇടവക ട്രസ്റ്റി പി.സി.ചെറിയാന്‍, സെക്രട്ടറി കെ.സി.തോമസ്, കണ്‍വീനര്‍ മാത്യു നൈനാന്‍, എബി ഉമ്മന്‍ എന്നിവര്‍ അറിയിച്ചു.

Comments

comments

Share This Post

Post Comment