അഖില മലങ്കര ബാലസമാജദിനാചരണം ഡിസംബര്‍ 9-ന്


കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജം ഡിസംബര്‍ 9-ന് ഞായറാഴ്ച സഭയിലെ എല്ലാ ദേവാലയങ്ങളിലും ബാലദിനമായി ആചരിക്കുന്നു. വി.കുര്‍ബ്ബാന മദ്ധ്യേ ബാലസമാജത്തിനുവേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സമാജാംഗമായ ഒരു കുട്ടി ‘ബാലസമാജത്തിന്റെ പ്രസക്തി : ഇന്നലെ – ഇന്ന് – നാളെ’ എന്ന വിഷയം ആസ്പദമാക്കി പ്രസംഗിക്കുകയും, കുട്ടികള്‍ ബാലദിന പ്രതിജ്ഞ ചൊല്ലുകയും ചെയ്യും. കുട്ടികളുടെ വിവിധ പരിപാടികള്‍ ഇടവകതലത്തില്‍ ക്രമീകരിക്കണമെന്നും കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്യണമെന്നും അഖില മലങ്കര ബാലസമാജം പ്രസിഡന്റ് അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത പളളികള്‍ക്ക് അയച്ച കല്പനയിലൂടെ അറിയിച്ചു.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *